LiveTV

Live

Kerala

കാഞ്ഞങ്ങാട് കൊലപാതകം; രാഷ്ട്രീയ പ്രേരിതമെന്ന് കുടുംബം

പ്രദേശത്ത് ലീഗ് പരാജയപ്പെട്ടതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ആസൂത്രിതമായ കൊലപാതകമാണെന്നും അമ്മാവന്‍ ഹുസൈന്‍ മുസ്‍ലിയാര്‍ പറഞ്ഞു

കാഞ്ഞങ്ങാട് കൊലപാതകം; രാഷ്ട്രീയ പ്രേരിതമെന്ന് കുടുംബം

കാസര്‍കോട് കാഞ്ഞങ്ങാട്ടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫിന്‍റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് കുടുംബം. പ്രദേശത്ത് ലീഗ് പരാജയപ്പെട്ടതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ആസൂത്രിതമായ കൊലപാതകമാണെന്നും അമ്മാവന്‍ ഹുസൈന്‍ മുസ്‍ലിയാര്‍ പറഞ്ഞു.

സംഭവത്തില്‍ മൂന്ന് പ്രതികളേയും തിരിച്ചറിഞ്ഞു. ഇര്‍ഷാദ്, മുണ്ടഴത്തിട് സ്വദേശികളായ ഇസ്ഹാഖ് ഹസന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സംഭവത്തിനിടെ തലക്ക് ഗുരുതരമായി പരിക്കേറ്റ ഇര്‍ഷാദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അബ്ദു റഹ്മാൻ ഔഫ് (32)ആണ് കുത്തേറ്റ് മരിച്ചത്.

തദ്ദേശ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാഞ്ഞങ്ങാട് നഗരസഭയില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി 10.30-ഓടെയാണ് സംഭവം.