LiveTV

Live

Kerala

കാഞ്ഞങ്ങാട് ലീഗ്-സി.പി.എം സംഘര്‍ഷം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകൻ കുത്തേറ്റ് മരിച്ചു

സംഘർഷത്തിൽ ലീഗ് വാർഡ് സെക്രട്ടറിയായ ഇർഷാദിന് ഗുരുതരമായി പരിക്കേറ്റു.കാഞ്ഞങ്ങാട് നഗരസഭയില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട് ലീഗ്-സി.പി.എം സംഘര്‍ഷം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകൻ കുത്തേറ്റ് മരിച്ചു

കാസർകോട് കാഞ്ഞങ്ങാട്ട് ലീഗ് - സി.പി.എം. സംഘര്‍ഷം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അബ്ദു റഹ്മാൻ ഔഫ് (32) കുത്തേറ്റ് മരിച്ചു. സംഘർഷത്തിൽ ലീഗ് വാർഡ് സെക്രട്ടറിയായ ഇർഷാദിന് ഗുരുതരമായി പരിക്കേറ്റു.

തദ്ദേശ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് എത്തിയെന്നാണ് വിവരം. കാഞ്ഞങ്ങാട് നഗരസഭയില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ബുധനാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കലൂരാവി മേഖലയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിട്ടാണ് കൊലപാതകമെന്നാണ് സൂചന.