നിയമസഭാ സമ്മേളനത്തിന് അനുമതി നിക്ഷേധിച്ച സംഭവം; പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്
പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള അനുമതി നിഷേധിച്ച ഗവർണറുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്.

പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള അനുമതി നിഷേധിച്ച ഗവർണറുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്. ഗവര്‍ണറുടേത് ഭരണഘടനാ വിരുദ്ധ നടപടിയെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കാനും കാര്‍ഷിക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുമതി നിഷേധിച്ചതിച്ചത്.
നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഇതിനിടയില്‍ നടക്കുന്നുണ്ട്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പാണ് ഗവര്‍ണറുടെ അനുമതി നിഷേധത്തിന് പിന്നിലെന്നാണ് പ്രതിപക്ഷ ആരോപണം.