മുക്കം നഗരസഭാ ഭരണം വിമത പിന്തുണയോടെ എല്‍.ഡി.എഫിന്
തന്റെ വോട്ടര്‍മാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ഇടതുപക്ഷം അംഗീകരിച്ചു.

മുക്കം നഗരസഭാ ഭരണം ഒടുവില്‍ വിമത പിന്തുണയോടെ എല്‍.ഡി.എഫിന്. ഇടതു പക്ഷത്തോടൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ലീഗ് വിമതനായി മത്സരിച്ചു ജയിച്ച മുഹമ്മദ് അബ്ദുല്‍ മജീദ് പറഞ്ഞു. തന്റെ വോട്ടര്‍മാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ഇടതുപക്ഷം അംഗീകരിച്ചു. നാട്ടുകാരുടെ തീരുമാനമാണ് തന്റെയും തീരുമാനമെന്നും മജീദ് പറഞ്ഞു
ഫലം വന്നതോടെ ആകെയുള്ള 33 സീറ്റില്‍ യു.ഡി.എഫ് - വെല്‍ഫെയര്‍ സഖ്യത്തിന് 15 സീറ്റും, എല്‍.ഡി.എഫിന് 15 സീറ്റും എന്‍.ഡി.എയ്ക്ക് രണ്ട് സീറ്റും ലീഗ് വിമതന് ഒരു സീറ്റുമായിരുന്നു ലഭിച്ചത്. തുടര്‍ന്നാണ് ഇരട്ടകുളങ്കര വാര്‍ഡില്‍ നിന്നും വിജയിച്ച ലീഗ് വിമതന് മുഹമ്മദ് അബ്ദുള്‍ മജീദ് നിര്‍ണായകമായത്.