LiveTV

Live

Kerala

കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലെ സെസ് ഒഴിവാക്കിയതായി ഗതാഗത മന്ത്രി

ഇത് പ്രകാരം ഓർഡിനറി ബസുകളിലെ ടിക്കറ്റ് നിരക്കുകളിലും കുറവ് ഉണ്ടാകും

കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലെ സെസ് ഒഴിവാക്കിയതായി ഗതാഗത മന്ത്രി

കെ.എസ്.ആർ.ടി.സിയുടെ എല്ലാ ഓർഡിനറി സർവ്വീസിലും 47.9 കിലോമീറ്റർ വരെ ദൂരത്തേക്കുള്ള ടിക്കറ്റ് നിരക്കായ 49 വരെയുള്ള ടിക്കറ്റുകളിൽ ഈടാക്കിയിരുന്ന സെസ്സ് തുക ഒഴിവാക്കി.

ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്. കെ.എസ്.ആർ.ടി.സി സി.എം.ഡിയുടെ ആവശ്യം അനുസരിച്ചാണ് സെസ്സ് ഒഴിവാക്കിയതെന്ന് ​ഗതാ​ഗത മന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു.

സെസ്സ് ഒഴിവാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം ടിക്കറ്റ് നിരക്ക് കുറക്കുമ്പോൾ കൂടുതൽ യാത്രക്കാരെ ബസുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നതിലൂടെ നികത്തുവാൻ കഴിയുമെന്ന് സി.എം.ഡി സർക്കാരിനെ അറിയിച്ചിരുന്നു.

കൂടാതെ ഈ വരുമാനക്കുറവ് പ്രത്യേക നിരക്കിൽ നടത്തുന്ന മറ്റ് ബോണ്ട് സർവ്വീസുകളിൽ കൂടുതൽ ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഓടിക്കുന്നത് വഴി പരിഹരിക്കാൻ കഴിയുമെന്നുമെന്നുമാണ് വിലയിരുത്തൽ. അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഇത് പ്രകാരം ഓർഡിനറി ബസുകളിലെ ടിക്കറ്റ് നിരക്കുകളിലും കുറവ് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.