LiveTV

Live

Kerala

മത വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്ന വർഗീയ പ്രചാരണം മുഖ്യമന്ത്രിയും സി.പി.എമ്മും നിര്‍ത്തണമെന്ന് ജമാഅത്തെ ഇസ്‍ലാമി

മുസ്‍ലിം സമുദായത്തെ ശത്രുപക്ഷത്ത് നിര്‍ത്തി ഹൈന്ദവ, ക്രൈസ്തവ വോട്ടുകള് തങ്ങള്‍ക്കനുകൂലമാക്കാനാണ് ലക്ഷ്യമിടുന്നത്

മത വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്ന വർഗീയ പ്രചാരണം മുഖ്യമന്ത്രിയും സി.പി.എമ്മും നിര്‍ത്തണമെന്ന് ജമാഅത്തെ ഇസ്‍ലാമി

മത വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്ന രീതിയില്‍ അധികാര തുടർച്ചക്കായി നടത്തുന്ന വർഗീയ പ്രചാരണം മുഖ്യമന്ത്രിയും സി.പി.എമ്മും നിര്‍ത്തണമെന്ന് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അമീര്‍ എം.ഐ അബ്ദുല്‍ അസീസ്.

മുഖ്യമന്ത്രി സംസാരിക്കുന്നത് സംഘപരിവാർ ഭാഷയിലാണ്. മുസ്‍ലിം സമുദായത്തെ ശത്രുപക്ഷത്ത് നിര്‍ത്തി ഹൈന്ദവ, ക്രൈസ്തവ വോട്ടുകള് തങ്ങള്‍ക്കനുകൂലമാക്കാനാണ് ലക്ഷ്യമിടുന്നത്. കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും കുഞ്ഞാലിക്കുട്ടിയും എന്ന് യു.ഡി.എഫ് രാഷ്ട്രീയത്തെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ ഹസനും കുഞ്ഞാലിക്കുട്ടിയും അമീറും എന്ന രീതിയിലേക്ക് വിമര്‍ശം മാറ്റി. ഇത് നല്‍കുന്ന സന്ദേശം നല്ലതല്ല. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിന് ഗുരുതരമായ പരിക്കേല്പിക്കുന്ന അപകടകരമായ രീതിയില് നിന്ന് സി.പി.എമ്മും മുഖ്യമന്ത്രിയും പിന്മാറണമെന്നും ജമാഅത്ത് അമീര് ആവശ്യപ്പെട്ടു.

യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ തന്റെ വീട്ടിലെത്തിയത് സൌഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമായാണ്. യു.ഡി.എഫുമായുള്ള ചര്‍ച്ചകളില്‍ താന്‍ ഭാഗഭാക്കാക്കുകയോ യു.ഡി.എഫ് രാഷ്ട്രീയത്തില്‍ ഇടപെടുകയോ ചെയ്തിട്ടില്ല.

ന്യൂനപക്ഷ സ്കോളർഷിപ്പ് ഉൾപ്പെടെ ക്രിസ്ത്യൻ സമുദായം ഉയർത്തിയ പ്രശ്നങ്ങളിൽ സർക്കാർ വ്യക്തത വരുത്തണം. കണക്കുകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കേണ്ടത് സര്‍ക്കാരാണ്. മത സംഘടനകള്‍ സാമൂഹികസാഹചര്യം സൌഹാര്‍ദപരമാക്കുന്നതിന് വിവിധ വിഭാഗങ്ങളുമായി സംവാദം നടത്തണമെന്നും കോഴിക്കോട് നടത്തിയാ വര്ത്താ സമ്മേളനത്തില് എം.ഐ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു.