LiveTV

Live

Kerala

പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ജയ് ശ്രീ റാം ബാനര്‍; നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

നഗരസഭാ മന്ദിരത്തില്‍ കയറിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം ബാനര്‍ തൂക്കിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്

പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ജയ് ശ്രീ റാം ബാനര്‍; നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ജയ് ശ്രീ റാം ബാനര്‍ തൂക്കിയ സംഭവത്തില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസന്‍, കൊപ്പം സ്വദേശികളായ ബിനു, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് പാലക്കാട്ട് വച്ച് പിടിയിലായത്. നാലുപേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ഭരണഘടനാ സ്ഥാപനമായ മുനിസിപ്പല്‍ ഓഫീസിന് മുകളില്‍ കയറി ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുകയും 'ജയ് ശ്രീറാം' എന്ന ബാനര്‍ ചുവരില്‍ വിരിക്കുകയും ചെയ്തു എന്ന നഗരസഭാ സെക്രട്ടറിയുടെ പരാതിയില്‍ ടൗണ്‍ സൗത്ത് പൊലീസാണ് കേസെടുത്തത്.

പാലക്കാട് നഗരസഭയുടെ ഭരണമുറപ്പാക്കിയതിന് പിന്നാലെ നഗരസഭാ മന്ദിരത്തില്‍ കയറിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം ബാനര്‍ തൂക്കിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ജയ് ശ്രീ റാം ബാനര്‍ തൂക്കിയതില്‍ പ്രതിഷേധിച്ച് നഗരസഭാ കെട്ടിടത്തില്‍ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ ദേശീയപതാക ഉയര്‍ത്തിയിരുന്നു.