LiveTV

Live

Kerala

ജെ.ഡി.എസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കില്ലെന്ന് സി.കെ നാണു

കാരണമില്ലാതെയാണ് തന്നോടൊപ്പം നിന്നവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്നും നാണു പറഞ്ഞു

ജെ.ഡി.എസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കില്ലെന്ന് സി.കെ നാണു

ജെ.ഡി.എസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കില്ലെന്ന് സി.കെ നാണു എം.എൽ.എ. കാരണമില്ലാതെയാണ് തന്നോടൊപ്പം നിന്നവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്നും നാണു പറഞ്ഞു.അതേസമയം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച സി.കെ നാണു വിഭാഗം നേതാക്കൾ ഇന്ന് എൽ.ഡി.എഫ് കണ്‍വീനർ എ. വിജയരാഘവനെ കാണും.

ജെ.ഡി.എസ് വിമത വിഭാഗം ഇന്നലെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജെ.ഡി.എസ് വിട്ട് പുതിയ പാർട്ടി ഉണ്ടാക്കില്ലെന്ന് സി കെ നാണു വ്യക്തമാക്കിയത് .നിലനിൽപ്പിനായുള്ള ശ്രമമാണ് വിമത വിഭാഗം നടത്തുന്നത്. അവരെയും പാർട്ടിയെയും തനിയ്ക്ക് തള്ളാനാവില്ലെന്നും നാണു പറഞ്ഞു.

തങ്ങളാണ് ജെ.ഡി.എസ് ഔദ്യോഗിക വിഭാഗമെന്നും മാത്യു ടി തോമസ് വിഭാഗത്തിനെ എൽ.ഡി.എഫ് യോഗത്തിയേക്ക് ഉൾപ്പടെ വിളിക്കരുതെന്നും ആവശ്യപ്പെട്ടാണ് നാണു വിഭാഗം നേതാക്കാൾ ഇന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെ കാണുന്നത്.