ഗവർണർ ഭരണഘടനാ ചുമതലകളിൽ നിന്ന് മാറി നിൽക്കുകയാണെന്ന് എ.വിജയരാഘവന്
സർക്കാരിന് സഭാ സമ്മേളനം ചേരാൻ അനുവാദമുണ്ടെന്നും അജണ്ട തീരുമാനിക്കുന്നത് സർക്കാരാണെന്നും മന്ത്രി വി.എസ് സുനിൽ കുമാറും പ്രതികരിച്ചു

സഭാ സമ്മേളനം വിളിക്കാനുള്ള സർക്കാർ നടപടി തടഞ്ഞ ഗവർണറുടെ തീരുമാനത്തെ വിമർശിച്ച് എൽ.ഡി.എഫ്. ഗവർണർ ഭരണഘടനാ ചുമതലകളിൽ നിന്ന് മാറി നിൽക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ വിമർശിച്ചു. സർക്കാരിന് സഭാ സമ്മേളനം ചേരാൻ അനുവാദമുണ്ടെന്നും അജണ്ട തീരുമാനിക്കുന്നത് സർക്കാരാണെന്നും മന്ത്രി വി.എസ് സുനിൽ കുമാറും പ്രതികരിച്ചു.
പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണ്ണറുടെ നടപടിയിൽ പ്രതിഷേധം ശക്തമാവുകയാണ്. ഗവർണ്ണറുടെ നടപടി നിർഭാഗ്യകരമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മന്ത്രിസഭയുടെ ശുപാർശ നിരാകരിച്ച ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് പ്രസ്താവിച്ചു. ഗവർണ്ണർ കേന്ദ്ര സർക്കാരിന്റെ ചട്ടുകമാകരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു