ഇടുക്കി മാങ്കവലയിൽ ഒരാൾ വെടിയേറ്റ് മരിച്ചു
നായാട്ടിനിടെ വെടിവെച്ചതായാണ് പ്രാഥമിക നിഗമനം

ഇടുക്കി ചക്കുപള്ളം മാങ്കവലയിൽ ഒരാൾ വെടിയേറ്റ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വണ്ടന്മേട് സ്റ്റേഷൻ പരിധിയിലാണ് നടുക്കുന്ന സംഭവം നടന്നത്. നായാട്ടിനിടെ വെടിവെച്ചതായാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ എസ്റ്റേറ്റ് മാനേജർ കാഞ്ചിയാർ സ്വദേശി അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. തടിമോഷണം തടയാൻ കാവൽ ഇരുന്ന എസ്റ്റേറ്റ് മാനേജരും സംഘവും രാത്രി അതുവഴി വന്നവരുമായി തർക്കമുണ്ടാവുകയും ഒരാളുടെ മരണത്തില്‍ കലാശിക്കുകയായായിരുന്നെന്ന് പൊലീസ് പറഞ്ഞു.