LiveTV

Live

Kerala

മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കണ്ടെടുത്ത ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ ഉപയോഗിച്ചതെന്ന് ഫോറന്‍സിക് റിപ്പോർട്ട്

അട്ടപ്പാടി മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ ഫോറൻസിക് ഫലം ക്രൈംബ്രാഞ്ച് കലക്ടർക്ക് കൈമാറി. കണ്ടെത്തിയ ആയുധങ്ങൾ മാവോയിസ്റ്റുകൾ ഉപയോഗിച്ചതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കണ്ടെടുത്ത ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ ഉപയോഗിച്ചതെന്ന് ഫോറന്‍സിക് റിപ്പോർട്ട്

അട്ടപ്പാടി മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ ഫോറൻസിക് ഫലം ക്രൈംബ്രാഞ്ച് കലക്ടർക്ക് കൈമാറി. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് നിന്നും കണ്ടെത്തിയ ആയുധങ്ങൾ മാവോയിസ്റ്റുകൾ ഉപയോഗിച്ചതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊല്ലപ്പെട്ടവരിൽ തിരിച്ചറിയാനുണ്ടായിരുന്ന രണ്ട് പേർ കന്യാകുമാരി സ്വദേശി അജിതയും ചെന്നൈ സ്വദേശി ശ്രീനിവാസനുമാണെന്ന് ഡിഎന്‍എ റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ 28, 29 തീയതികളിലാണ് തണ്ടർബോൾട്ട് സംഘത്തിന്റെ വെടിവയ്പിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. സംഭവം വൻ വിവാദമായിരുന്നു.വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണ് നടന്നെതെന്നായിരുന്നു സംഭവത്തിൽ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നടക്കം ഉയര്‍ന്ന വാദങ്ങള്‍.

more to watch...