കത്തോലിക്കാ സഭാ നേതൃത്വം അഭയ കേസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് സിസ്റ്റർ ലൂസി കളപ്പുര
പ്രതികളെ രക്ഷിക്കാൻ നിരന്തരമായ ശ്രമങ്ങളാണ് കഴിഞ്ഞ 28 വർഷമായി നടത്തുന്നത്. ഇന്ന് നടത്തുന്ന വിശുദ്ധ കുർബാന പോലും അർപ്പിക്കുന്നത് പ്രതികളെ രക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും സിസ്റ്റർ ലൂസി കളപ്പുര ആരോപിച്ചു
കത്തോലിക്കാ സഭാ നേതൃത്വം അഭയ കേസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് സിസ്റ്റർ ലൂസി കളപ്പുര. പ്രതികളെ രക്ഷിക്കാൻ നിരന്തരമായ ശ്രമങ്ങളാണ് കഴിഞ്ഞ 28 വർഷമായി നടത്തുന്നത്. ഇന്ന് നടത്തുന്ന വിശുദ്ധ കുർബാന പോലും അർപ്പിക്കുന്നത് പ്രതികളെ രക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും സിസ്റ്റർ ലൂസി കളപ്പുര ആരോപിച്ചു. പ്രമാദമായ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കോടതി ഇന്ന് വിധി പറയും. 28 വര്‍ഷത്തിന് ശേഷമാണ് 2 വൈദികര്‍ പ്രതികളായ കേസില്‍ കോടതി വിധി പറയുന്നത്. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി രാവിലെ 11ന് കേസ് പരിഗണിക്കും.
Watch Video