LiveTV

Live

Kerala

ഈ നടപടി ഭരണഘടനക്ക് നിരക്കാത്തത്; ഗവര്‍ണര്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി

ഗവർണറുടെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സർക്കാർ നിലപാട്

ഈ നടപടി ഭരണഘടനക്ക് നിരക്കാത്തത്; ഗവര്‍ണര്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി

കർഷക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ നാളെ കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. ഗവർണറുടെ നടപടി ഭരണഘടനക്ക് നിരക്കാത്തതെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു.

തുടർ നടപടികൾ ചർച്ച ചെയ്യാൻ കൃഷി മന്ത്രി വിഎസ് സുനിൽകുമാറിനെ മുഖ്യമന്ത്രി വിളിപ്പിച്ചു. ചര്‍ച്ച പുരോഗമിക്കുകയാണ്. ഗവർണറുടെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സർക്കാർ നിലപാട്. പ്രത്യേക സഭാ സമ്മേളനത്തിനായി ഗവർണറെ ഇനി സമീപിക്കില്ലെന്ന് കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു.