' അപ്പനായിട്ട് തന്നെ പറയുവാ കുഞ്ഞിന് നീതി കിട്ടിയില്ലെ, എനിക്ക് അതുമതി; അടയ്ക്ക രാജു
കേസില്‍ കൂറുമാറാന്‍ കോടികളാണ് എനിക്ക് വാഗ്ദാനം ചെയ്തത്, ആരുടെ എടുത്ത് നിന്നും ഒന്നും വാങ്ങിച്ചിട്ടില്ല, ഒരു രൂപ പോലും എനിക്ക് വേണ്ട, അടയ്ക്കാ രാജു പറയുന്നു.

"ആ കുഞ്ഞിന് നീതി കിട്ടിയില്ലെ എനിക്ക് അതുമതി" അഭയകേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധിയോട് കേസിലെ പ്രധാന സാക്ഷിയായ അടയ്ക്ക രാജുവിന്റെ പ്രതികരണമായിരുന്നു ഇത്. 'എനിക്കും പെണ്‍കുട്ടികളുണ്ട്, അയല്പകത്തും പെണ്‍കുട്ടികളുണ്ട്, ആര്‍ക്കും ഒരു ദോഷവും വരരുത്, എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കുഞ്ഞിന് നീതി കിട്ടണമെന്നും താനിപ്പോള്‍ സന്തോഷവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ കൂറുമാറാന്‍ കോടികളാണ് എനിക്ക് വാഗ്ദാനം ചെയ്തത്, ആരുടെ അടുത്ത് നിന്നും ഒന്നും വാങ്ങിച്ചിട്ടില്ല, ഒരു രൂപ പോലും എനിക്ക് വേണ്ട, ആ കുഞ്ഞിന്റെ അപ്പനായിട്ട് തന്നെ പറയുവാ ഞാന്‍ ഭയങ്കര ഹാപ്പിയാണ് അടയ്ക്ക രാജു പറയുന്നു.
more to watch...