ഇബ്രാഹിംകുഞ്ഞിനെ ഒരു ദിവസം കൂടി ആശുപത്രിയിൽ വച്ച് ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി
മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് അനുമതി നൽകിയത്. 28-ആം തിയതി ഇബ്രാംഹികുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ ഒരു ദിവസം കൂടി ആശുപത്രിയിൽ വച്ച് ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി. മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് അനുമതി നൽകിയത്. 28-ആം തിയതി ഇബ്രാംഹികുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യും.
രാവിലെ 9 മുതൽ 12 വരേയും ഉച്ച കഴിഞ്ഞ് 3 മുതൽ 5 വരേയുമാണ് ചോദ്യം ചെയ്യാനാണ് അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ചോദ്യം ചെയ്യൽ. ഓരോ മണിക്കൂറിനിടയിൽ 15 മിനിട്ട് വിശ്രമം അനുവദിക്കണമെന്നും കോടതി നിർദേശം നൽകി.