LiveTV

Live

Kerala

വീണ്ടും ജയ് ശ്രീ റാം വിളിയുമായി ബി.ജെ.പി; പാലക്കാട് നഗരസഭയില്‍ വന്‍ പ്രതിഷേധം

ബി.ജെ.പി കൗൺസിലർമാരും, പ്രവർത്തകരും 'ജയ് ശ്രീറാം' മുദ്രാവാക്യം ഉയർത്തി

വീണ്ടും ജയ് ശ്രീ റാം വിളിയുമായി ബി.ജെ.പി; പാലക്കാട് നഗരസഭയില്‍ വന്‍ പ്രതിഷേധം

സത്യപ്രതിജ്ഞാ ദിനത്തില്‍ പാലക്കാട് നഗരസഭയില്‍ വന്‍ പ്രതിഷേധം. പാലക്കാട് നഗരസഭയില്‍ ബി.ജെ.പി ജയ് ശ്രീറാം ഫ്ലക്സ് ഉയര്‍ത്തിയതിനെതിരെ സി.പി.എമ്മിന്‍റെ കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയേന്തി പ്രതിഷേധിച്ചു.

ഫ്രറ്റേണിറ്റി പ്രവർത്തകർ ഭരണഘടനയുടെ മാതൃക ഉയർത്തി പിടിച്ച് നഗരസഭരിലേക്ക് മാർച്ച് നടത്തി. ഇതിനിടെ ബി.ജെ.പി കൗൺസിലമാർ ജയ് ശ്രീ റാം വിളിയുമായി എത്തിയെങ്കിലും പൊലീസ് പിടിച്ചുമാറ്റി.

സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ സി.പി.എം കൗൺസിലർമാർ ദേശീയ പതാകയുമായി നഗരസഭ ഓഫീസിന് മുകളിൽ കയറാൻ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ പ്രതിഷേധവുമായി റോട്ടിലേക്കിറങ്ങി. ബി.ജെ.പി ദേശീയ സമിതി അംഗം എൻ ശിവരാജന്‍റെ നേതൃത്വത്തിൽ ബി.ജെ.പി കൗൺസിലർമാരും, പ്രവർത്തകരും 'ജയ് ശ്രീറാം' മുദ്രാവാക്യം ഉയർത്തി. ഇരു പാർട്ടികളും മുഖാമുഖം വന്നതോടെ പൊലീസ് പിടിച്ച് മാറ്റി.

സത്യപ്രതിജ്ഞ തുടങ്ങിയ സമയത്ത് ഫ്രറ്റേണിറ്റി പ്രവർത്തകർ മാർച്ച് നടത്തി. ഭരണഘടനയുടെ മാതൃക ഉയർത്തി പിടിച്ചാണ് പ്രതിഷേധിച്ചത്. ജയ് ശ്രീ റാം ഫ്ലക്സ് വിവാദത്തിൽ വരും ദിവസങ്ങളിൽ ശക്തമായ സമരം നടക്കും.