LiveTV

Live

Kerala

വോട്ട് ചെയ്യാത്തതിന് ലീഗ് പ്രവര്‍ത്തകര്‍ വീട് കയറി ആക്രമിച്ചെന്ന് പരാതി

കാഞ്ഞങ്ങാട് നഗരസഭ 36-ആം വാർഡ് മുറിയനാവിയിലെ കല്ലൂരാവി തണ്ടുമ്മലിലാണ് സംഭവം

വോട്ട് ചെയ്യാത്തതിന് ലീഗ് പ്രവര്‍ത്തകര്‍ വീട് കയറി ആക്രമിച്ചെന്ന് പരാതി

ഇടത് സ്വതന്ത്രന് വോട്ട് ചെയ്തുവെന്നാരോപിച്ച് യൂത്ത്‍ലീഗ് പ്രവര്‍ത്തകര്‍ വീട് കയറി ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. കാഞ്ഞങ്ങാട് നഗരസഭ 36-ആം വാർഡ് മുറിയനാവിയിലെ കല്ലൂരാവി തണ്ടുമ്മലിലാണ് സംഭവം. ഈ വാർഡിൽ 51 വോട്ടിനാണ് യു.ഡി എഫ് സ്ഥാനാർഥി വിജയിച്ചത്. ഫലം പ്രഖ്യാപിച്ച ദിവസമാണ് വീട് കയറി ആക്രമണം നടന്നത്.