LiveTV

Live

Kerala

കാസര്‍കോട് യു.ഡി.എഫിന്‍റെ വിജയാഘോഷത്തിനിടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ അക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം

യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ വിജയാഘോഷത്തിന് നേരെ എല്‍.ഡി.എഫ് ആഭിമുഖ്യമുള്ളവരുടെ നേതൃത്വത്തില്‍ നടക്കുന്ന ബ്ലാക്ക്‍ആന്‍റ് വൈറ്റ് ക്ലബ്ബിലെ പ്രവര്‍ത്തകര്‍ വടിവാള് വീശി ഭീഷണപ്പെടുത്തുകയായിരുന്നു

കാസര്‍കോട് യു.ഡി.എഫിന്‍റെ വിജയാഘോഷത്തിനിടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ അക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം

കാസര്‍കോട് കല്ലൂരാവിയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ മീഡിയ വണ്ണിന് ലഭിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് നഗരസഭയിലെ മുറിയനാവി വാര്‍ഡില്‍ മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി വിജയിച്ചതിന്‍റെ വിജയാഘോഷത്തിനിടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ വിജയാഘോഷത്തിന് നേരെ എല്‍.ഡി.എഫ് ആഭിമുഖ്യമുള്ളവരുടെ നേതൃത്വത്തില്‍ നടക്കുന്ന ബ്ലാക്ക് ആന്‍റ് വൈറ്റ് എന്ന ക്ലബ്ബിലെ പ്രവര്‍ത്തകര്‍ വടിവാള് വീശി ഭീഷണപ്പെടുത്തുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.