ബി ഗോപാലകൃഷ്ണനെതിരെ ഹിന്ദു ഐക്യവേദി ജില്ല ജനറൽ സെക്രട്ടറിയുടെ പരാതി
കുടുംബത്തിൻ്റെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നുവെന്നും കേശവദാസിന്റെ പരാതിയിലുണ്ട്

ബി.ജെ.പി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണനെതിരെ പരാതി. ഹിന്ദു ഐക്യവേദി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കേശവദാസാണ് സൈബർ സെല്ലിൽ പരാതി നൽകിയത്.
കുട്ടൻകുളങ്ങരയിൽ തോറ്റത് താൻ കാരണമെന്ന് ഗോപാലകൃഷ്ണനും കൂട്ടരും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. തൻ്റെ കുടുംബത്തിൻ്റെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നുവെന്നും കേശവദാസിന്റെ പരാതിയിലുണ്ട്.