LiveTV

Live

Kerala

യു​വ​ന​ടി​യെ അ​പ​മാ​നി​ച്ച കേ​സി​ല്‍ പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ

സം​ഭ​വ​ത്തി​ൽ ന​ടി​യും കു​ടും​ബ​വും പ്ര​തി​ക​ൾ​ക്ക് മാ​പ്പ് ന​ൽ​കി​യെ​ങ്കി​ലും കേ​സ് ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു

യു​വ​ന​ടി​യെ അ​പ​മാ​നി​ച്ച കേ​സി​ല്‍ പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ

ഷോ​പ്പിം​ഗ് മാ​ളി​ല്‍ യു​വ​ന​ടി​യെ അ​പ​മാ​നി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ. പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ റം​ഷാ​ദ്, ആ​ദി​ൽ എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ക​ള​മ​ശേ​രി ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാന്‍ഡ് ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ൽ ന​ടി​യും കു​ടും​ബ​വും പ്ര​തി​ക​ൾ​ക്ക് മാ​പ്പ് ന​ൽ​കി​യെ​ങ്കി​ലും കേ​സ് ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഞാ​യാ​റാ​ഴ്ച പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങു​ന്ന​തി​നാ​യി ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് തൊ​ട്ടു മു​ന്‍​പാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് രേ​ഖാ​ചി​ത്രം പു​റ​ത്തു​വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് യു​വാ​ക്ക​ൾ കീ​ഴ​ട​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്.

ങ്ങൾ മനഃപൂര്വമല്ല നടിയെ സ്പർശിച്ചതെന്നും അറിയാതെ സംഭവിച്ചതാണെന്നും ഇവർ നേരത്തെ പറഞ്ഞിരുന്നു. ജോലിയുമായി ബന്ധപ്പെട്ടുള്ള ആവശ്യത്തിനാണ് തങ്ങൾ ഇരുവരും കൊച്ചിയിലേക്ക് വന്നതെന്നും യുവാക്കൾ പറഞ്ഞിരുന്നു. മാളിൽ വച്ച് നടിയെ കണ്ടെന്നും അടുത്തു പോയി സംസാരിച്ചെന്നും എന്നാൽ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു ദുരുദേശ്യത്തോടെയും അല്ല കൊച്ചിയിൽ എത്തിയതെന്നും യുവാക്കൾ ഇവർ വിശദീകരിച്ചിരുന്നു.

മനപ്പൂർവം നടിയേയോ അവരുടെ കുടുംബത്തേയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അറിഞ്ഞു കൊണ്ട് അങ്ങനെ ചെയ്തിട്ടില്ലെന്നും ഇവർ പറയുന്നുണ്ട്. എന്തെങ്കിലും തരത്തിൽ തങ്ങളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും ഇവർ പറഞ്ഞിരുന്നു.

സംഭവം വിവാദമായ കാര്യം ഇന്നലെയാണ് അറിഞ്ഞതെന്നും തുടര്‍ന്ന് പെരിന്തൽമണ്ണയിലെ ഒരു അഭിഭാഷകനെ പോയി കാണുകയും ചെയ്തുവെന്നും ഈ അഭിഭാഷകന്റെ നിര്‍ദേശം അനുസരിച്ചാണ് ഇവര്‍ ഒളിവിൽ പോയത്. സോഷ്യൽ മീഡിയ വഴി തനിക്കുണ്ടായ ദുരനുഭവം നടി തുറന്നുപറഞ്ഞതിന്റെ തുടർന്നാണ് വിഷയം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.