LiveTV

Live

Kerala

ഉപദ്രവിച്ച യുവാക്കള്‍ക്ക് മാപ്പ് നല്‍കുന്നുവെന്ന് നടി

ഇന്ന് രാവിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഉപദ്രവിച്ച യുവാക്കള്‍ക്ക് മാപ്പ് നല്‍കുന്നുവെന്ന് നടി

കൊച്ചിയില്‍ മാളില്‍ വെച്ച് അപമാനിച്ച യുവാക്കളുടെ മാപ്പ് അപേക്ഷ സ്വീകരിച്ചെന്ന് യുവനടി. നടപടിയെടുത്ത പൊലീസിനും മാധ്യമങ്ങള്‍ക്കും നടി നന്ദി അറിയിച്ചു. പിന്തുണ നല്‍കിയ കുടുംബത്തിനോടും സുഹൃത്തുക്കളോടും എല്ലാവരോടും നന്ദിയെന്നും നടി വ്യക്തമാക്കി.

പ്രതികളെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മങ്കട സ്വദേശികളായ റംഷാദ്, ആദില്‍ എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കും. പ്രതികളോട് നടി ക്ഷമിച്ചെങ്കിലും നടപടികളുമായി മുന്നോട്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.

പെരിന്തൽമണ്ണയിൽ നിന്നും അഭിഭാഷകനൊപ്പം കീഴടങ്ങാൻ എത്തിയ പ്രതികളെ കളമശ്ശേരി കുസാറ്റിന് പരിസരത്ത് വച്ചാണ് ഇന്നലെ പൊലീസ് കണ്ടെത്തുന്നത്. കോവിഡ് - വൈദ്യ പരിശോധനകൾക്ക് ശേഷമായിരിക്കും ഇവരെ കോടതിയിൽ ഹാജരാക്കുക. പ്രതികൾ നടിയോട് മനപൂർവം അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍റെ വാദം.