''മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടി തന്നെ'' - എ. വിജയരാഘവന്
''സ്വന്തം വര്‍ഗീയ വാദത്തിന്റെ കരുത്തില്‍ കേരളത്തെ തന്നെ നിയന്ത്രിക്കുകയെന്ന നിഗൂഢ താല്പര്യം കൂടി ലീഗ് അജണ്ടയില്‍ ഉണ്ടായിരുന്നു''

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടി തന്നെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്. ഈ വർഗീയത തുറന്ന് കാണിച്ചപ്പോഴുള്ള മാനസിക ബുദ്ധിമുട്ടാണ് വിമർശനത്തിന് പിന്നിലെന്നും എ. വിജയരാഘവന് മാധ്യമങ്ങളോട് പറഞ്ഞു.
സ്വന്തം വര്‍ഗീയ വാദത്തിന്റെ കരുത്തില്‍ കേരളത്തെ തന്നെ നിയന്ത്രിക്കുകയെന്ന നിഗൂഢ താല്പര്യം കൂടി ലീഗ് അജണ്ടയില്‍ ഉണ്ടായിരുന്നു. അതിന് കോണ്‍ഗ്രസ് വിധേയമായി, എന്നാല്‍ കേരളം വിധേയമാവില്ലെന്നും വിജയരാഘവന് പറഞ്ഞു.
മതേതര ചേരിയിലുള്ള മുസ്ലിം വിഭാഗത്തെ ലീഗ് മതമൗലിക പക്ഷത്ത് എത്തിച്ചു. മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷ ആളുകളും ലീഗിന്റെ ഈ നീക്കത്തിനെതിരാണെന്നും മുസ്ലിംകള് വിശ്വാസമുള്ളവരാണെങ്കിലും മതേതരരാണെന്നും വിജയരാഘവന് പറഞ്ഞു.
ഇന്ത്യയിലുടനീളം ഇടതുപക്ഷമാണ് വർഗീയതക്കെതിരെ നിലപാട് എടുത്തതെന്നും വിജയരാഘവന് പറഞ്ഞു.