LiveTV

Live

Kerala

മുസ്‍ലിം വിരോധം പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രി നിർത്തണം - വെല്‍ഫെയര്‍ പാര്‍ട്ടി

എ. വിജയരാഘവനും കാനം രാജേന്ദ്രനും മുന്നണിയെ നയിക്കാം - അവർ ഹിന്ദുക്കളാണ്.ഹസനും കുഞ്ഞാലികുട്ടിക്കും അത് പാടില്ല അവർ മുസ്ലിംകളാണ്...!!!ഇത് തന്നെയല്ലെ സഖാവേ വർഗീയത.

മുസ്‍ലിം വിരോധം പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രി നിർത്തണം - വെല്‍ഫെയര്‍ പാര്‍ട്ടി

മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്‌ലിം വിരോധം പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും അധികാരക്കൊതിക്ക് കേരളം കൊടുക്കേണ്ടി വരുന്നു വില ചെറുതായിരിക്കില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം.

യു.ഡി.എഫ് നേതൃത്വം ഹസനും കുഞ്ഞാലികുട്ടിയുമാണെന്ന് മുസ്‌ലിം ഭീതി പരത്തിയത് സഖാവ് കൊടിയേരിയാണെന്നും ഇപ്പോള്‍ മുസ്‌ലിം ലീഗ് യു.ഡി.എഫിനെ നയിക്കുന്നു എന്ന മുസ്‌ലിം ഭീതി ഉയർത്തുന്നത് പിണറായി വിജയനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഹമീദ് വാണിയമ്പലത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മുസ്ലിം വിരോധം പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രി നിർത്തണം

ബഹുമാനപ്പെട്ട മുഖ്യമന്ത്രി -

താങ്കൾ മുസ്‌ലിം വിരോധം പ്രചരിപ്പിക്കുന്നത് നിർത്തണം.അധികാരക്കൊതിക്ക് കേരളം കൊടുക്കേണ്ടി വരുന്നു വില ചെറുതായിരിക്കില്ല.താങ്കളുടെ പാർട്ടിയും വലിയ വില കൊടുക്കേണ്ടിവരും.

മുഖ്യമന്ത്രി പദമാണ് താങ്കൾക്ക് വലുതെന്നറിയാം. തീ കൊളളി കൊണ്ടുള്ള ഈ തല ചൊറിച്ചിൽ സി.പി.എമ്മിന്റെ ഒടുക്കത്തിന്റെ തുടക്കമാണ്. അഹ്‌മദ് പട്ടേൽ മുഖ്യമന്ത്രിയാകുന്നു എന്ന് വിളിച്ചു കൂവി മുസ്ലിം പേടി വിതച്ചത് സംഘികളായിരുന്നു.

യു.ഡി.എഫ് നേതൃത്വം ഹസനും കുഞ്ഞാലികുട്ടിയുമാണെന്ന് മുസ്‌ലിം ഭീതി പരത്തിയത് സഖാവ് കൊടിയേരിയുംഇപ്പോൾ "മുസ്‌ലിം" ലീഗ് യു.ഡി.എഫിനെ നയിക്കുന്നു എന്ന മുസ്‌ലിം ഭീതി ഉയർത്തുന്നത് പിണറായിയും.

എ. വിജയരാഘവനും കാനം രാജേന്ദ്രനും മുന്നണിയെ നയിക്കാം - അവർ ഹിന്ദുക്കളാണ്.ഹസനും കുഞ്ഞാലികുട്ടിക്കും അത് പാടില്ല അവർ മുസ്ലിംകളാണ്...!!!ഇത് തന്നെയല്ലെ സഖാവേ വർഗീയത...?

സി.പി.എമ്മും ആർ.എസ്.എസും തമ്മിലെന്ത് എന്ന് ചോദിക്കാതിരിക്കാൻ മതേതര കേരളം ജാഗ്രത പുലർത്തുമ്പോഴും വിതക്കപ്പെട്ട മുസ്‌ലിം ഭീതി ഉപയോഗിച്ചു സാമുദായിക ധ്രുവീകരണം ഉറപ്പു വരുത്തുകയാണ് സി.പി.എം.

പിണറായിക്ക് അധികാരക്കൊതി തീർന്നിട്ടില്ല...കേരളം നശിച്ചാലെന്ത്? പാർട്ടി തകർന്നാലെന്ത്?കിട്ടണം മുഖ്യമന്തിക്ക് ഒരു ഊഴം കൂടി.