LiveTV

Live

Kerala

''ബി.ജെ.പിയെ നാണിപ്പിക്കും വിധം പിണറായി വിജയന്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നു''- ടി. സിദ്ധീഖ്

'അഹ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാവുമെന്ന് പറഞ്ഞാണ് ഗുജറാത്തില്‍ ബി.ജെ.പി വര്‍ഗീയ കാര്‍ഡ് കളിക്കാറുള്ളത്. അതുപോലെ ഒന്നാണ് പിണറായി വിജയന്റെ തന്ത്രം'

''ബി.ജെ.പിയെ നാണിപ്പിക്കും വിധം പിണറായി വിജയന്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നു''- ടി. സിദ്ധീഖ്

തദ്ദേശ തെരഞ്ഞെടുപ്പ്‌ വിജയത്തിൽ ശ്രീ പിണറായി വിജയന്‍ സമനില തെറ്റിയെന്ന് ടി.സിദ്ധീഖ്. ബി.ജെ.പിയെ പോലും നാണിപ്പിക്കുന്ന രീതിയിലാണ് പിണറായി വര്‍ഗീയത പ്രചരിപ്പിക്കുന്നത്. അഹ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാവുമെന്ന് പറഞ്ഞാണ് ഗുജറാത്തില്‍ ബി.ജെ.പി വര്‍ഗീയ കാര്‍ഡ് കളിക്കാറുള്ളത്. അതുപോലെ ഒന്നാണ് പിണറായി വിജയന്റെ തന്ത്രമെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകുമെന്നും സിദ്ധീഖ് ഫേസ്ബുക്കില്‍ കുറിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ്‌ വിജയത്തിൽ ശ്രീ പിണറായി വിജയനു സമനില തെറ്റിയെന്നാണു തോന്നുന്നത്‌. പച്ചയ്ക്ക്‌ വർഗ്ഗീയ കാർഡ്‌...

Posted by T Siddique on Saturday, December 19, 2020

പുണ്ണുണങ്ങുമ്പോൾ വരുന്ന ചൊറിച്ചിൽ മാന്തി സുഖിക്കുകയാണ് ശ്രീ പിണറായി വിജയനെന്നും കോണ്‍ഗ്രസിന്‍റെ കാര്യത്തില്‍ ഇടപെടേണ്ടെന്നും അദ്ദേഹം കുറിച്ചു. തെറ്റുകളും കുറ്റങ്ങളും തിരുത്തി കോൺഗ്രസും യു.ഡി.എഫും ശക്തമായി തിരിച്ച്‌ വരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ടി. സിദ്ധീഖിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം :

തദ്ദേശ തിരഞ്ഞെടുപ്പ്‌ വിജയത്തിൽ ശ്രീ പിണറായി വിജയനു സമനില തെറ്റിയെന്നാണു തോന്നുന്നത്‌. പച്ചയ്ക്ക്‌ വർഗ്ഗീയ കാർഡ്‌ ഇറക്കുകയാണു പിണറായി വിജയനും സിപിഎമ്മും. ബിജെപിയെ പോലും നാണിപ്പിക്കുന്ന രീതിയിലായിട്ടുണ്ട്‌ വർഗ്ഗീയത. കോൺഗ്രസ്‌ ജയിച്ചാൽ അഹമ്മദ്‌ പട്ടേൽ മുഖ്യമന്ത്രിയാകും എന്ന് പറഞ്ഞാണു ഗുജറാത്തിൽ ബിജെപി വർഗ്ഗീയ കാർഡ്‌ ഇറക്കാറുള്ളത്‌. അത്‌ പോലെ ഒന്നാണു പിണറായി വിജയന്റെ തന്ത്രം എന്ന് അരിയാഹാരം കഴിക്കുന്നവർക്ക്‌ മനസ്സിലാകും.

യുഡിഎഫിന്റേയും കോൺഗ്രസിന്റേയും കാര്യത്തിൽ തൽക്കാലം ശ്രീ പിണറായി വിജയൻ ഇടപെടേണ്ടതില്ല. തെറ്റുകളും കുറ്റങ്ങളും തിരുത്തി കോൺഗ്രസും യുഡിഎഫും ശക്തമായി തിരിച്ച്‌ വരും. പുണ്ണുണങ്ങുമ്പോൾ വരുന്ന ചൊറിച്ചിൽ മാന്തി സുഖിക്കുകയാണു ശ്രീ പിണറായി വിജയൻ. അധികം മാന്തിയാൽ വീണ്ടും പുണ്ണാകും എന്ന് ഓർമ്മിപ്പിക്കുന്നു