LiveTV

Live

Kerala

കോ​ഴി​ക്കോ​ട്ട് ഷി​ഗെ​ല്ല രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യ​തു വെ​ള്ള​ത്തി​ലൂ​ടെ​യെ​ന്നു റി​പ്പോ​ർ​ട്ട്

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 15 പേ​ര്‍​ക്കാ​ണ്‌ ഷി​ഗെ​ല്ല രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട്ട് ഷി​ഗെ​ല്ല രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യ​തു വെ​ള്ള​ത്തി​ലൂ​ടെ​യെ​ന്നു റി​പ്പോ​ർ​ട്ട്

കോ​ഴി​ക്കോ​ട്ട് ഷി​ഗെ​ല്ല രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യ​തു വെ​ള്ള​ത്തി​ലൂ​ടെ​യെ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വിഭാഗത്തിന്റെ പ്രാ​ഥ​മി​ക പ​ഠ​ന റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ബാ​ക്ടീ​രി​യ എ​ങ്ങ​നെ എ​ത്തി​യെ​ന്ന​ത് ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 15 പേ​ര്‍​ക്കാ​ണ്‌ ഷി​ഗെ​ല്ല രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​ണ് രോ​ഗ ല​ക്ഷ​ണ​മു​ള്ള​ത്. ഇ​തി​ൽ 10 പേ​ർ കു​ട്ടി​ക​ളാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ണ്ടി​ക്ക​ൽ​താ​ഴം ചോ​ല​യി​ൽ വീ​ട്ടി​ൽ അ​ദ്നാ​ൻ ഷാ​ഹു​ൽ ഹ​മീ​ദ്(11) മ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഷി​ഗെ​ല്ല ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​ണ് ഇ​പ്പോ​ൾ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​ത്.