'സി.പി.എം-ബി.ജെ.പി വടംവലി കൊള്ളാം, പക്ഷേ അത് ഇസ് ലാമോഫോബിയ വളർത്തി മുസ്ലിംകളുടെ ചെലവിൽ വേണ്ട'- എസ്.കെ.എസ്.എസ്.എഫ്
വർഗീയത തുലയട്ടെ എന്ന് വിളിച്ച് കൂവിയത് സ്വയം തുലയാനാണോ എന്നും അദ്ദേഹം ചോദിച്ചു

കേരളത്തിലെ കൃസ്ത്യൻ വോട്ട്ബാങ്ക് കൂടെ നിർത്താനുള്ള സി.പി.എം - ബി.ജെ.പി വടംവലി കൊള്ളാമെന്നും എന്നാല്‍ അത് ഇസ്ലാമോഫോബിയ വളർത്തി മുസ്ലിംകളുടെ ചെലവിൽ വേണ്ടായെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍. കെ.പി.സി.സിയെ മുസ്ലിം ലീഗ് നിയന്ത്രിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട് ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയത തുലയട്ടെ എന്ന് വിളിച്ച് കൂവിയത് സ്വയം തുലയാനാണോ എന്നും അദ്ദേഹം ചോദിച്ചു.
സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേരളത്തിലെ കൃസ്ത്യൻ വോട്ട്ബാങ്ക് കൂടെ നിർത്താനുള്ള സി.പി.എം - ബി.ജെ.പി വടംവലി കൊള്ളാം. പക്ഷെ അത് ഇസ് ലാമോഫോബിയ വളർത്തി മുസ് ലിംകളുടെ ചെലവിൽ വേണ്ട. വർഗീയത തുലയട്ടെ എന്ന് വിളിച്ച് കൂവിയത് സ്വയം തുലയാനാണോ എന്നും പരിശോധിക്കുന്നത് നല്ലതാണ്. കാരണം അഭിമന്യുവിൻ്റെ ഘാതകരുടെ തോളിൽ കയ്യിട്ടാണല്ലൊ പലയിടത്തും ജയിച്ചതും ജയിപ്പിച്ചതും.