LiveTV

Live

Kerala

'മുരളീധരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ'; തൃശൂരില്‍ പോസ്റ്റര്‍

യൂത്ത് കോൺഗ്രസിന്‍റെയും കെ.എസ്.യുവിന്‍റെയും പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

'മുരളീധരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ'; തൃശൂരില്‍ പോസ്റ്റര്‍

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃശൂർ നഗരത്തിൽ കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകൾ. മുരളീധരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്ററിലുള്ളത്. യൂത്ത് കോൺഗ്രസിന്‍റെയും കെ.എസ്.യുവിന്‍റെയും പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

കെ മുരളീധരനെ പിന്തുണച്ച് കോഴിക്കോടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കെ മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന് തന്നെയാണ് പോസ്റ്ററിലുണ്ടായിരുന്നത്.

അതേസമയം കൊല്ലത്ത് കെ.പി.സി.സി വൈസ് പ്രസിഡൻറ് ശൂരനാട് രാജശേഖരനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് പാർട്ടിയെ ആർ.എസ്.എസിന് വിറ്റു തുലച്ച ശൂരനാട് രാജശേഖരനെ പുറത്താക്കണമെന്ന് പോസ്റ്ററിൽ ആവശ്യം. ശൂരനാട് രാജശേഖരൻ ആർഎസ്.എസ് റിക്രൂട്ടിങ്ങ് ഏജന്റാണെന്നും പരാമർശമുണ്ട്.