LiveTV

Live

Kerala

നടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പ്രതികള്‍ പൊലീസ് പിടിയില്‍

കൊച്ചിയിലെ മാളിൽ യുവനടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പൊലീസ് പിടിയില്‍. കീഴടങ്ങാന്‍ കളമശേരിയിലേക്ക് വരും വഴിയാണ് പിടിയിലാകുന്നത്.

നടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പ്രതികള്‍ പൊലീസ് പിടിയില്‍

കൊച്ചിയിലെ മാളിൽ യുവനടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പൊലീസ് പിടിയില്‍. കീഴടങ്ങാന്‍ കളമശേരിയിലേക്ക് വരും വഴിയാണ് പിടിയിലാകുന്നത്. മലപ്പുറം മങ്കട സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും പെരിന്തല്‍മണ്ണിയിലുണ്ടെന്ന വിവരം ലഭിച്ചതായി കളമശ്ശേരി സി.ഐ നേരത്തെ അറിയിച്ചിരുന്നു. മനപ്പൂർവ്വം നടിയെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

കൊച്ചിയിലെ ഷോപ്പിങ് മാളിൽ വച്ച് തനിക്ക് നേരെയുണ്ടായ അതിക്രമം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തുറന്നുപറഞ്ഞത്. രണ്ട് ചെറുപ്പക്കാർ തന്‍റെ ശരീരത്തിൽ സ്പർശിക്കുകയും പിന്തുടർന്ന് ശല്യം ചെയ്യുകയും ചെയ്തെന്ന് നടി പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു യുവനടിയുടെ തുറന്നു പറച്ചിൽ.

കുടുംബത്തിനൊപ്പം കഴിഞ്ഞ ദിവസം ഷോപ്പിങ് മാളിൽ എത്തിയപ്പോഴാണ് തനിക്ക് ഈ മോശം അനുഭവമുണ്ടായതെന്ന് അവര്‍ പറയുന്നു. ഹൈപ്പർമാർക്കറ്റിൽ നിൽക്കുകയായിരുന്നു തന്‍റെ സമീപത്തിലൂടെ പോയ രണ്ട് ചെറുപ്പക്കാരിൽ ഒരാൾ ശരീരത്തിന്‍റെ പിൻഭാഗത്തായി മനഃപൂര്‍വം സ്പർശിച്ചു കൊണ്ടാണ് കടന്നുപോയത്.

മാളില്‍ നടിയെ അപമാനിക്കാന്‍ ശ്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു
Also Read

മാളില്‍ നടിയെ അപമാനിക്കാന്‍ ശ്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു