വിവാഹ നിയമം അട്ടിമറിച്ച് രജിസ്ട്രേഷന് വകുപ്പ്
തിരുവനന്തപുരം പട്ടം സബ് രജിസ്ട്രാര്‍ ഓഫിസിലാണ് കേന്ദ്രനിയമത്തിന്റെ ലംഘനം
വിവാഹ നിയമം അട്ടിമറിച്ച് രജിസ്ട്രേഷന് വകുപ്പ്. വിവാഹ നിയമത്തില്‍ അപേക്ഷകന് കാലാവധിയില്‍ ഇളവ് നല്കി. തിരുവനന്തപുരം പട്ടം സബ് രജിസ്ട്രാര്‍ ഓഫിസിലാണ് കേന്ദ്രനിയമത്തിന്റെ ലംഘനം.
പട്ടം സബ്രജിസ്ട്രാര്‍ ഓഫീസില്‍ 17 ദിവസം കൊണ്ട് രജിസ്ട്രേഷന് നടന്നു. അപേക്ഷ നല്കിയ ശേഷം 30 ദിവസം കഴിഞ്ഞ് മാത്രമേ വിവാഹ രജിസ്ട്രേഷന് നടത്താനാകൂ. രജിസ്ട്രേഷന് ആസ്ഥാനത്തെ ഉന്നതര്‍ക്കും ഐ.ടി വിഭാഗത്തിലെ ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് ആക്ഷേപം. തെളിവുകള്‍ മീഡിയവണിന് ലഭിച്ചു.