LiveTV

Live

Kerala

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി വടകരയില്‍ ഒറ്റക്ക് മത്സരിക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയുള്‍പ്പെടെയുള്ള സീറ്റുകളില്‍ മത്സരിക്കുമെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി വടകരയില്‍ ഒറ്റക്ക് മത്സരിക്കും

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ഒറ്റക്ക് മത്സരിക്കാന്‍ ആര്‍.എം.പിയുടെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയുള്‍പ്പെടെയുള്ള സീറ്റുകളില്‍ മത്സരിക്കുമെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി

എന്‍ വേണു പറഞ്ഞു. പിന്തുണക്കണമോ വേണ്ടയോ എന്നത് കോണ്‍ഗ്രസിന് തീരുമാനിക്കാം. തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം വടകരയില്‍ മുതല്‍ക്കൂട്ടാകുമെന്നും എന്‍. വേണു മീഡിയാവണിനോട് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വടകരയില്‍ യു.ഡി.എഫുമായി ആര്‍.എം.പി സഖ്യത്തിലേര്‍പ്പെട്ടിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്നാണ് ആര്‍.എം.പിയുടെ പ്രഖ്യാപനം. യു.ഡി.എഫ് പിന്തുണക്കുമോ ഇല്ലയോ എന്നതൊന്നും പ്രശ്നമല്ല. സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ മുമ്പ് യു.ഡി.എഫിന് ഗുണകരമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു.

വടകരയില്‍ ആര്‍.എം.പിയുമായി ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനായിരുന്നു യു.ഡി.എഫിനും താത്പര്യം. പുതിയ സാഹചര്യത്തില്‍ ആര്‍.എം.പിയുടെ പ്രഖ്യാപനം യു.ഡി.എഫില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കും.