തൃശൂരിനെ മനോഹരിയാക്കാന്‍ കോസ്മെഡിക്സ് നാളെ എത്തും
സഫാ ഗ്രൂപ്പിന്റെ ആറാമത് കോസ്മെഡിക്സ് ഷോറൂമും തൃശൂരിലെ ആദ്യ ഷോറൂമും സെലക്സ് മാളില്‍ നാളെ രാവിലെ പത്തുമണിക്ക് പ്രവര്‍ത്തനമാരംഭിക്കുന്നു. സിനിമാതാരം നൂറിന് ഷെരീഫ് ആണ് ഉദ്ഘാടക.

സുന്ദരിമാരും സുന്ദരന്മാരും ആയിരിക്കാനും ആരോഗ്യത്തോടെയിരിക്കാനും ആണ് പ്രായഭേദമന്യേ എല്ലാവരും ആഗ്രഹിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിനും സൌന്ദര്യസംരക്ഷണത്തിനും അത്രയേറെ പ്രാധാന്യമാണ് ഇന്നത്തെ കാലത്ത് നാം നല്‍കുന്നതും. ആരോഗ്യകരമായ സൌന്ദര്യത്തിന്റെ ഏക വാക്കായ കോസ്മെഡിക്സ് ഇപ്പോഴിതാ തൃശൂരിലേക്കും എത്തുകയാണ്. കോസ്മെഡിക്സിന്റെ ആറാമത് ഷോറൂമും തൃശൂരിലെ ആദ്യ ഷോറൂമാണ് സെലക്സ് മാളില്‍ നാളെ രാവിലെ പത്തുമണിക്ക് പ്രവര്‍ത്തനമാരംഭിക്കുന്നത്. സിനിമാതാരം നൂറിന് ഷെരീഫ് ആണ് ഉദ്ഘാടക. തിരക്ക് ഒഴിവാക്കാന്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാവും ഉദ്ഘാടന ചടങ്ങുകള്‍.
ഉദ്ഘാടന ദിവസം തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്കൌണ്ട് ഉണ്ടായിരിക്കും. അന്നേ ദിവസം പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പെടുന്ന ഒരാള്‍ക്ക് ഒരു ഡയമണ്ട് മോതിരമാണ് സമ്മാനം. മറ്റ് രണ്ട് പേര്‍ക്ക് ഓരോ മേക്കപ്പ് കിറ്റുകളും സമ്മാനമായി ലഭിക്കും.

സൌന്ദര്യ സങ്കല്പ്പങ്ങളിലെ പുതുപുത്തന്‍ സാങ്കേതിക വിദ്യകളാണ് കോസ്മെഡിക്സ് ഷോറൂമുകളുടെ ഏറ്റവും വലിയ പ്രത്യേകത. നൂതനവും ആരോഗ്യകരവുമായ സൌന്ദര്യസംരക്ഷണം കോസ്മെഡിക്സ് ഉറപ്പുനല്‍കുന്നു. പ്രീമിയം ഗുണനിലവാരമുള്ള മള്‍ട്ടി ബ്രാന്‍ഡഡ് സൌന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ കമനീയ ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. സൌന്ദര്യസംരക്ഷണ രംഗത്തെ പ്രഗത്ഭരുടെ സേവനം ഷോറൂമില്‍ തന്നെ ലഭ്യമാണ് എന്നതാണ് മറ്റുള്ള കോസ്മെറ്റിക്സ് ഷോറൂമുകളില്‍നിന്ന് കോസ്മെഡിക്സിനെ വേറിട്ട് നിര്‍ത്തുന്നത്.
ലോകോത്തര ബ്രാന്‍ഡുകളായ വിഎല്‍സിസി, സുഗര്‍, ലോറിയല്, ലോറ്റസ് ഹെര്‍ബല്‍സ് തുടങ്ങിയവയുടെ പ്രൊഡക്ടുകള്‍ കോസ്മെഡിക്സ് ഷോറൂമുകളില്‍ ലഭ്യമാണ്. പ്രീമിയം മള്‍ട്ടി ബ്രാന്‍ഡഡ് ബ്യൂട്ടി ഔട്ട്ലെറ്റുകള്, സൌന്ദര്യസംരക്ഷണ രംഗത്തെ പ്രഗത്ഭരുടെ ഉപദേശങ്ങള്‍, കുളിര്മയേകുന്ന ഷോപ്പിംഗ് അനുഭവം എന്നിവയ്ക്ക് പുറമേ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൌകര്യവും കോസ്മെഡിക്സ് ഉറപ്പുനല്‍കുന്നുണ്ട്.
മൂന്ന് പതിറ്റാണ്ടിന്റെ അഭിമാന ചരിത്രമുള്ള സഫാ ഗ്രൂപ്പിന്റേതാണ് സൌന്ദര്യ ആരോഗ്യവര്‍ധക വസ്തുക്കളുടെ മള്‍ട്ടി ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ സംരംഭമായ കോസ്മെഡിക്സ്. കഴിഞ്ഞ 30 വര്‍ഷമായി ജ്വല്ലറി ബിസിനസ് രംഗത്ത് റീട്ടെയില്‍, ഹോള്‍സെയില്‍, മാനുഫാക്ചറിംഗ് തുടങ്ങി സ്വദേശത്തും വിദേശത്തുമായി എല്ലാ മേഖലകളിലും സഫാ ഗ്രൂപ്പ് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ പെരിന്തല്‍മണ്ണയിലെ ക്ലാരസ് ഡിസൈനര്‍ ആന്റ് വെഡ്ഢിംഗ് ജ്വല്ലറിയും സഫാ ഗ്രൂപ്പിന് കീഴിലാണ്. മലപ്പുറം ഇന്‍കെല്‍ എഡ്യുസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഈ രംഗത്തെ സാങ്കേതിക വിദ്യാഭ്യാസം നല്കുന്ന ഏക സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്റ് ജ്വല്ലറി എന്ന കോളേജും സഫാ ഗ്രൂപ്പിന് കീഴിലാണ് ഉള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9605238000