LiveTV

Live

Kerala

സി.എം രവീന്ദ്രനെ രണ്ട് ദിവസങ്ങളിലായി ഇ.ഡി ചോദ്യം ചെയ്തത് 27 മണിക്കൂർ

രണ്ട് ദിവസം ചോദ്യം ചെയ്യൽ നടത്തിയെങ്കിലും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രെവറ്റ് സെക്രട്ടറിയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് ഇ.ഡി സംഘം നൽകുന്ന സൂചന

സി.എം രവീന്ദ്രനെ രണ്ട് ദിവസങ്ങളിലായി ഇ.ഡി ചോദ്യം ചെയ്തത് 27 മണിക്കൂർ

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രണ്ടാംദിവസവും ചോദ്യം ചെയ്തു . 13 മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ ഇ.ഡിക്ക് ലഭിച്ചത് നിർണായക വിവരങ്ങൾ. ഊരാളുങ്കൽ സൊസൈറ്റിയുമായി ബന്ധപ്പെട്ട രേഖകൾ സഹിതം രവീന്ദ്രനോട് തിങ്കളാഴ്ച വീണ്ടും അന്വേഷണ സംഘം നിർദ്ദേശിച്ചു.

മൂന്ന് തവണ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞ് മാറിയ സി.എം രവീന്ദ്രനെ രണ്ട് ദിവസങ്ങളിലായി ഇ.ഡി ചോദ്യം ചെയ്തത് 27 മണിക്കൂർ. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്നയുടെയും സരിത്തിന്‍റെയും മൊഴികളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന് രവീന്ദ്രനിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. സ്വർണക്കടത്ത് കേസിലും ലൈഫ് മിഷൻ ഇടപാടുകളിലും തനിക്ക് ബന്ധമില്ലെന്നും സ്വപ്നയടക്കമുള്ളവരുമായി ഔദ്യോഗിക ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് രവീന്ദ്രൻ ഇ.ഡിയോട് അവർത്തിച്ചത്. എന്നാൽ രവീന്ദ്രനെ കൂടുതൽ വിശ്വാസത്തിലെടുക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

സാമ്പത്തിക ഇടപാടുകളെയും വിദേശയാത്രകളെയും അടിസ്ഥാനമാക്കി വ്യാഴാഴ്ച നടന്ന ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തോട് രവീന്ദ്രൻ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇതടക്കം രവീന്ദ്രനു പങ്കുള്ള കേസുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ കോടതിയെ ധരിപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. രണ്ട് ദിവസം ചോദ്യം ചെയ്യൽ നടത്തിയെങ്കിലും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രെവറ്റ് സെക്രട്ടറിയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് ഇ.ഡി സംഘം നൽകുന്ന സൂചന . ഇതനുസരിച്ച് ഊരാളുങ്കൾ സൊസൈറ്റിയുമായി ബസപ്പെട്ട രേഖകൾ സഹിതം തിങ്കളാഴ്ച വീണ്ടും ഹാജരാവാനാണ് അന്വേഷണ സംഘം രവീന്ദ്രനോട് ആവശ്യപ്പെട്ടിരിക്കുന്നത്.