LiveTV

Live

Kerala

ജനതാദള്‍ എസ് പിളര്‍പ്പിലേക്ക്

പുതിയ സംസ്ഥാന കമ്മറ്റിയെ നാളെ പ്രഖ്യാപിക്കും. ബി.ജെ.പിയുമായി ചര്‍ച്ച നടത്തുന്ന ദേവഗൌഡയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായും പ്രഖ്യാപിക്കും

ജനതാദള്‍ എസ് പിളര്‍പ്പിലേക്ക്

ജനതാദള്‍ എസ് പിളര്‍പ്പിലേക്ക്. സി.കെ നാണു പക്ഷം നാളെ പ്രത്യേക സംസ്ഥാന കൌണ്‍സില്‍ വിളിച്ചു. പുതിയ സംസ്ഥാന കമ്മറ്റിയെ നാളെ പ്രഖ്യാപിക്കും.ബി.ജെ.പിയുമായി ചര്‍ച്ച നടത്തുന്ന ദേവഗൌഡയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായും പ്രഖ്യാപിക്കും. മുന്‍സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്‍റെ നേതൃത്വത്തിലാണ് യോഗം നടക്കുക. സി.കെ നാണു യോഗത്തില്‍ പങ്കെടുക്കില്ല. മാത്യു ടി. തോമസ് വിഭാഗം തദ്ദേശ തെരഞ്ഞെടുപ്പില്‍ അര്‍ഹതപ്പെട്ട സീറ്റ് വാങ്ങിയെടുക്കുന്നതില്‍ പരാജയപ്പെട്ടതായും വിമര്‍ശനമുണ്ട്.