'ജയ് ശ്രീറാം ബാനര്‍ വിവാദം; തിരുത്തപ്പെടേണ്ടത്, പക്ഷേ പാതകമായി ചിത്രീകരിക്കുന്നത് ഖേദകരം: രാഹുല്‍ ഈശ്വര്‍
'പക്ഷെ ജയ്ശ്രീറാം വിളിക്കുന്നത് വലിയപാപമാണെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല' രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി രാമന്റെ നാമം കൊണ്ട് ജീവിക്കുകയും മരിക്കുകയും ചെയ്ത വ്യക്തിയാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

'ജയ് ശ്രീറാം' ബാനര്‍ വിവാദത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ ബി.ജെ.പി ജയിച്ചതിന് പിന്നാലെ ജയ് ശ്രീറാം എന്നെഴുതിയ ഫ്ലക്സ് പ്രദര്‍ശിപ്പിക്കുകയും നിയമവിരുദ്ധ നടപടിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചയിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. വിവാദമായ നടപടി തിരുത്തപ്പെടേണ്ടതാണെന്ന് പറഞ്ഞ രാഹുല്‍ ഈശ്വര്‍ എന്നാല്‍ 'ജയ് ശ്രീം റാം' വിളിക്കുന്നത് ഒരു വലിയ പാതകമായി ചിത്രീകരിക്കുന്നത് ഖേദകരമാണെന്നും അഭിപ്രായപ്പെട്ടു. സ്വകാര്യ ചാനലില്‍ നടത്തിയ ചര്‍ച്ചയിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.
എല്ലാവരുടെയും ഭാഗമായ നഗരസഭാ കാര്യാലയം പോലെയൊരു ഭരണഘടനാ സ്ഥാപനത്തില്‍ 'ജയ് ശ്രീ റാം' വിളിച്ചതിനെ നിരുത്സാഹപ്പെടുത്തണം. പക്ഷെ ജയ്ശ്രീറാം വിളിക്കുന്നത് വലിയപാപമാണെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി രാമന്റെ നാമം കൊണ്ട് ജീവിക്കുകയും മരിക്കുകയും ചെയ്ത വ്യക്തിയാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. എല്ലാ പാര്‍ട്ടിയിലും ചില ആവേശ കമ്മിറ്റിക്കാര് ഉണ്ടാകുമെന്നും എല്ലാ രാഷട്രീയ നേതാക്കളും ഈ വിഷയത്തെ പക്വമായാണ് കൈകാര്യം ചെയ്തതെന്നും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു.
വിവാദമായ ബി.ജെ.പിയുടെ ബാനര്‍ നടപടിയില്‍ പ്രതിഷേധിച്ച് പാലക്കാട് നഗരസഭാ കാര്യാലയത്തിന് മുകളില്‍ ഇന്ന് ഡി.വൈ.എഫ്.ഐ ദേശീയ പതാക വീശിയിരുന്നു.