LiveTV

Live

Kerala

'ദേശീയ പതാക ഉയർത്തുന്നതിലും എളുപ്പമായിരുന്നില്ലേ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് തടയല്‍' പി.കെ ഫിറോസ്

നഗരസഭയില്‍ ബി.ജെ.പി വിജയിക്കാന്‍ കാരണം ബി.ജെ.പി ജയിച്ചാലും കുഴപ്പമില്ല കോൺഗ്രസ് തോറ്റാൽ മതി എന്ന എല്‍.ഡി.എഫ് ചിന്താഗതി ആണെന്ന് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

'ദേശീയ പതാക ഉയർത്തുന്നതിലും എളുപ്പമായിരുന്നില്ലേ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് തടയല്‍'  പി.കെ ഫിറോസ്

പാലക്കാട് നഗരസഭയിലെ ബി.ജെ.പി വിജയത്തിന് പിന്നാലെ ഇടതുപക്ഷത്തെ വിമര്‍ശിച്ച് പി.കെ ഫിറോസ്. നഗരസഭയില്‍ ബി.ജെ.പി വിജയിക്കാന്‍ കാരണം ബി.ജെ.പി ജയിച്ചാലും കുഴപ്പമില്ല കോൺഗ്രസ് തോറ്റാൽ മതി എന്ന എല്‍.ഡി.എഫ് ചിന്താഗതി ആണെന്നും മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുറ്റപ്പെടുത്തി.

Prevention is better than cure..... ആരാണ് പാലക്കാട് നഗര സഭയിൽ ബി.ജെ.പിക്ക് അധികാരം നൽകിയത്? ബി.ജെ.പി ജയിച്ചാലും...

Posted by PK Firos on Friday, December 18, 2020

ആരാണ് പാലക്കാട് നഗര സഭയിൽ ബി.ജെ.പിക്ക് അധികാരം നൽകിയതെന്ന് ആലോചിച്ചാല്‍ മനസിലാകുമെന്നും ബി.ജെ.പി ജയിച്ചാലും കുഴപ്പമില്ല കോൺഗ്രസ് തോറ്റാൽ മതി എന്ന ചിന്താഗതി കൊണ്ടു നടക്കുന്നത് ആരാണെന്ന് ജനങ്ങള്‍ മനസിലാക്കണമെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

ബി.ജെ.പി ജയിച്ച സീറ്റുകളിലെ എല്‍.ഡി.എഫ്-യു.ഡി.എഫ് വോട്ടുകളുടെ കണക്കുകളും ഫിറോസ് പങ്കുവെച്ചിട്ടുണ്ട്.

'ഇനി പറയൂ പാലക്കാട് നഗരസഭയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിലും എളുപ്പമായിരുന്നില്ലേ ബി.ജെ.പി അധികാരത്തില്‍ വരുന്നതിനെ പ്രതിരോധിക്കല്‍ ? ബി.ജെ.പിക്കെതിരെ ആത്മാര്‍ത്ഥമായ നിലപാടെടുക്കുന്നവര്‍ ആരെന്ന് വസ്തുതകള്‍ പറയട്ടെ. ചെപ്പടി വിദ്യകള്‍ കൊണ്ട് കയ്യടി നേടാന്‍ ശ്രമിക്കുന്നവരുടെ പൊള്ളത്തരം ജനം ചര്‍ച്ച ചെയ്യട്ടെ...' പി,കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു