LiveTV

Live

Kerala

'ഇതാണ് നിലപാട്' ദേശീയ പതാക ഉയര്‍ത്തിയ ഡി.വൈ.എഫ്.ഐക്ക് കെെയടിച്ച് ഫിറോസ് കുന്നംപറമ്പില്‍

പാലക്കാട് നഗരസഭയില്‍ ദേശീയ പതാക ഉയര്‍ത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അനുമോദിച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍

'ഇതാണ് നിലപാട്' ദേശീയ പതാക ഉയര്‍ത്തിയ ഡി.വൈ.എഫ്.ഐക്ക് കെെയടിച്ച് ഫിറോസ് കുന്നംപറമ്പില്‍

പാലക്കാട് നഗരസഭയില്‍ ദേശീയ പതാക ഉയര്‍ത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അനുമോദിച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ രംഗത്ത്. ഡി.വൈ.എഫ്.ഐ കൊടി ഉയര്‍ത്തിയ ചിത്രവും പങ്ക് വച്ച് 'ഇതാണ് നിലപാട്' എന്ന് ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ കയറി 'ജയ്ശ്രീറാം' എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തിയത്. നഗരസഭ കാര്യാലയത്തിന് മുന്നിലെത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞെങ്കിലും ഇത് മറികടന്ന് നഗരസഭ കാര്യലയത്തിനുള്ളിലെത്തിയ പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ 'ജയ്ശ്രീറാം' ബാനറുകള്‍ തൂക്കിയ അതേസ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തി.

എന്നാല്‍ ജയ്ശ്രീറാം ഫ്‌ളക്‌സ് ഉയര്‍ത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തിടുണ്ട്. സംഭവത്തില്‍ നഗരസഭ സെക്രട്ടറിയും വി.കെ ശ്രീകണ്ഠന്‍ എം.പിയും പരാതി നല്‍കിയിരുന്നു. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.

ഫിറോസ് കുന്നംപറമ്പിലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

‘പാലക്കാട് നഗരസഭാ കെട്ടിടത്തില്‍
ദേശീയപതാക വീശി ഡി.വൈ.എഫ്.ഐ
ഇതാണ് നിലപാട്……
’ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ ദേശീയപതാക വീശി ഡി.വൈ.എഫ്.ഐ ഇതാണ് നിലപാട്...... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 💥💥💥💥👏👏👏👏

Posted by Firoz Kunnamparambil Palakkad on Friday, December 18, 2020