'ഫാഷന്‍ ഷോ പോലെയല്ല ഇലക്ഷനെ നേരിട്ടത്; സൈബര്‍ ആക്രമണത്തിനെതിരെ അഡ്വ.വിബിത ബാബു
സുന്ദരിയാണെന്ന് പറഞ്ഞ് വോട്ടുപിടിച്ചിട്ടില്ല. സുന്ദരിയാണെന്ന് കരുതുന്നുമില്ല. ബീച്ചിലൂടെ നടക്കുന്ന ഏതോ ഒരു സ്ത്രീയുടെ വീഡിയോ ഉപയോഗിച്ച് താനാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചിട്ട് എന്ത് സുഖമാണ് കിട്ടുന്നത്.

ഫാഷന്‍ ഷോ പോലെയല്ല ഇലക്ഷനെ നേരിട്ടതെന്ന് മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വിബിത ബാബു. രാഷ്ട്രീയ എതിരാളികള്‍ സൈബറിടത്തില്‍ തന്നെ നിഷ്ഠൂരമായി ആക്രമിക്കുകയാണെന്നും വിബിത ബാബു ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ഇത്രമാത്രം ഉപദ്രവിക്കാന്‍ താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും എന്തിനാണ് ഇത്ര വൈരാഗ്യമെന്നും വിബിത ബാബു ചോദിക്കുന്നു.
സുന്ദരിയാണെന്ന് പറഞ്ഞ് വോട്ടുപിടിച്ചിട്ടില്ല. സുന്ദരിയാണെന്ന് കരുതുന്നുമില്ല. ബീച്ചിലൂടെ നടക്കുന്ന ഏതോ ഒരു സ്ത്രീയുടെ വീഡിയോ ഉപയോഗിച്ച് താനാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചിട്ട് എന്ത് സുഖമാണ് കിട്ടുന്നത്. ദയവുചെയ്ത് ജീവിക്കാന്‍ അനുവദിക്കണം. ഒരാളെയും ദ്രോഹിക്കാന്‍ വന്നിട്ടില്ല. ആര്‍ക്ക് എന്ത് സഹായത്തിനും സമീപിക്കാവുന്ന വ്യക്തിയാണ്. തോല്‍വി അംഗീകരിക്കുകയും വിജയിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ടെന്നും വിബിത വ്യക്തമാക്കി.
എൽഡിഎഫ് സ്ഥാനാർഥി സി.കെ. ലതാകുമാരിയാണ് മല്ലപ്പള്ളി ഡിവിഷനിൽ വിജയിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ വൈറല്‍ സ്ഥാനാര്‍ത്ഥി എന്ന നിലയിലായിരുന്നു വിബിത ബാബു അറിയപ്പെട്ടിരുന്നത്.