LiveTV

Live

Kerala

തിരുവനന്തപുരത്ത് നേതാക്കൾ വോട്ട് കച്ചവടം നടത്തിയെന്ന് യൂത്ത് കോൺഗ്രസ്

ഡി.സി.സി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ പതിച്ചു. അതിനിടെ തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവിയിൽ കൈ കഴുകി ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനലും രംഗത്തെത്തി.

തിരുവനന്തപുരത്ത് നേതാക്കൾ വോട്ട് കച്ചവടം നടത്തിയെന്ന് യൂത്ത് കോൺഗ്രസ്

തെരഞ്ഞടുപ്പ് തോൽവിക്കിടെ തിരുവനന്തപുരത്ത് നേതാക്കൾ വോട്ട് കച്ചവടം നടത്തിയെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് . ഡി.സി.സി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ പതിച്ചു. അതിനിടെ തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവിയിൽ കൈ കഴുകി ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനലും രംഗത്തെത്തി.

തിരുവനന്തപുരം കോർപ്പറേഷനിൽ വെറും പത്ത് സീറ്റിൽ കോൺഗ്രസ് ഒതുങ്ങിയ സാഹചര്യത്തിലാണ് കെ.പി.സി.സി ആസ്ഥനത്തും ഡി.സി.സി ഓഫീസിലും യൂത്ത് കോൺഗ്രസ് പോസ്റ്റർ പതിച്ചത്. വി.എസ് ശിവകുമാർ എം.എൽ.എ., ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ, ശരത് ചന്ദ്ര പ്രസാദ് എന്നിവർ സീറ്റ് കച്ചവടം നടത്തിയെന്നാണ് പോസ്റ്ററിലെ ആരോപണം.

എന്നാൽ കോർപ്പറേഷനിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉൾപ്പടെ ഡി.സി.സിക്ക് പങ്കില്ലെന്നാണ് പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ പറയുന്നത്. കോൺഗ്രസിൽ സമഗ്രമായ അഴിച്ചുപണിക്ക് നേതൃത്വം തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. എസ് നുസൂറും ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ സീറ്റ് ചർച്ചയിൽ ഉൾപ്പടെ താൻ ഇടപെട്ടിട്ടില്ലെന്നും പോസ്റ്റ് ഒട്ടിച്ച കാര്യത്തിൽ പ്രതികരിക്കുന്നില്ലെന്നും വി.എസ് ശിവകുമാർ എം.എൽ.എ.യും പറഞ്ഞു.