LiveTV

Live

Kerala

താത്പര്യം എല്‍ഡിഎഫുമായി സഹകരിക്കാന്‍: തൃശൂരിലെ കോണ്‍ഗ്രസ് വിമതന്‍

35 വര്‍ഷമായി കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ച തന്നെ ചതിച്ചെന്ന് എം കെ വര്‍ഗീസ്

താത്പര്യം എല്‍ഡിഎഫുമായി സഹകരിക്കാന്‍: തൃശൂരിലെ കോണ്‍ഗ്രസ് വിമതന്‍

എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് തൃശൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് വിമതന്‍ എം കെ വര്‍ഗീസ്. യുഡിഎഫ് തന്നെ ബന്ധപ്പെട്ടിട്ടില്ല. 35 വര്‍ഷമായി കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ച തന്നെ ചതിച്ചു. ജനവികാരം മാനിച്ച് എല്‍ഡിഎഫിനെ പിന്തുണക്കാനാണ് താത്പര്യമെന്നും ബാക്കികാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും എം കെ വര്‍ഗീസ് വ്യക്തമാക്കി.

24 സീറ്റുകൾ നേടിയാണ് തൃശൂര്‍ കോര്‍പറേഷനില്‍ എൽഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. യുഡിഎഫിന് 23ഉം എൻഡിഎക്ക് ആറ് സീറ്റുകളുമാണുള്ളത്. നെട്ടിശ്ശേരി ഡിവിഷനിൽ നിന്നുമാണ് വിമതനായി എം.കെ വർഗീസ് വിജയിച്ചത്.

ഇനി പുല്ലഴി ഡിവിഷനില്‍ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. നിലവിൽ ഈ സീറ്റ് എൽഡിഎഫിന്റേതാണ്. തൃശൂരിലെ ചിത്രം വ്യക്തമാകാന്‍ ഈ ഫലം കൂടി വരണം.