'അള്ളാഹു അക്ബർ' എന്നൊരു ബാനര്‍ ഇവിടെ തൂക്കിയാല്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും?' :സന്ദീപാനന്ദഗിരി
മലപ്പുറത്തെ നഗരസഭ കാര്യാലയത്തിന് മുന്നില്‍ അള്ളാഹു അക്ബര്‍ എന്ന ബാനര്‍ ഉയര്‍ത്തിയാല്‍ നിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നായിരുന്നു സന്ദീപാനന്ദഗിരിയുടെ കുറിപ്പ്.

പാലക്കാട് നഗരസഭ കാര്യാലയത്തിന് മുകളിൽ 'ജയ് ശ്രീ റാം' ഫ്ലക്സ് ഉയർത്തിയതിനെതിരെ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മലപ്പുറത്തെ നഗരസഭ കാര്യാലയത്തിന് മുന്നില്‍ 'അള്ളാഹു അക്ബര്‍' എന്ന ബാനര്‍ ഉയര്‍ത്തിയാല്‍ നിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നായിരുന്നു സന്ദീപാനന്ദഗിരിയുടെ കുറിപ്പ്.
സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇത് മലപ്പുറം നഗരസഭാ കാര്യാലയം.
വിജയാഹ്ളാദത്തിന്റെ പേരിൽ “അള്ളാഹു അക്ബർ “എന്ന് ഒരു വലിയ ബാനർ മലപ്പുറം നഗരസഭാ കാര്യാലയത്തിനു മുന്നിൽ തൂക്കിയിട്ടാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം.?
നേരത്തെ നഗരസഭ കാര്യാലയത്തിന് മുകളിൽ ജയ് ശ്രീ റാം ഫ്ലക്സ് ഉയർത്തിയതിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ പൊലീസിൽ പരാതി നൽകിയിരുന്നു.
വോട്ടെണ്ണൽ സമയത്ത് ഉദ്യോഗസ്ഥരും, മാധ്യമപ്രവർത്തകരും സ്ഥാനാര്‍ത്ഥികളും, ഏജന്റുമാർക്കും മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളൂ. എന്നാൽ ഇത് മറികടന്ന് വലിയ ഫ്ലക്സുമായി നഗരസഭക്ക് മുകളിൽ കയറിയത് സുരക്ഷ വീഴ്ച്ചയാണ്. നഗരസഭ കെട്ടിടത്തിന് മുൻവശത്തെ ചുവരിലൂടെ താഴെക്കിടാൻ പറ്റുന്ന രീതിയിലുള്ള ഫ്ലക്സാണ് ബി.ജെ.പി അവിടെ പ്രദർശിപ്പിച്ചത്. മുൻകൂട്ടി ആസൂത്രണം ഉള്ളതിനാൽ മാത്രമാണ് ഇത് ചെയ്യാനായതെന്നും. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എമ്മും ആവശ്യപെട്ടിട്ടുണ്ട്.