LiveTV

Live

Kerala

ന്യൂനപക്ഷം യുഡിഎഫിൽ നിന്ന് അകന്നു: പി ജെ കുര്യൻ

സ്ഥാനാർത്ഥികൾക്ക് സാമ്പത്തിക സഹായം ഒരിടത്തും നൽകിയില്ല. നോട്ടീസ് അടിക്കാൻ ബുദ്ധിമുട്ടിയ സ്ഥാനാർത്ഥികളുണ്ടായിരുന്നു.

ന്യൂനപക്ഷം യുഡിഎഫിൽ നിന്ന് അകന്നു: പി ജെ കുര്യൻ

യുഡിഎഫിൽ നിന്ന് ന്യൂനപക്ഷം പല കാരണങ്ങളാൽ അകന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യൻ. സ്ഥാനാർഥികളെ നിർത്തിയത് കഴിവ് നോക്കിയല്ല. അടിത്തട്ടിൽ പാർട്ടി ശക്തമല്ലെന്നും പി ജെ കുര്യന്‍ വിമര്‍ശിച്ചു.

ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള നോമിനേഷൻ സംഘടനയെ ബാധിച്ചു. മെറിറ്റിന് പകരം ഗ്രൂപ്പ് പരിഗണന വന്നു. സ്ഥാനാർത്ഥികൾക്ക് സാമ്പത്തിക സഹായം ഒരിടത്തും നൽകിയില്ല. നോട്ടീസ് അടിക്കാൻ ബുദ്ധിമുട്ടിയ സ്ഥാനാർത്ഥികളുണ്ടായിരുന്നു. ഇതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും പി ജെ കുര്യന്‍ വിമര്‍ശിച്ചു.

സിപിഎം പ്രവർത്തിച്ച പോലെ പ്രവർത്തിക്കാൻ കോൺഗ്രസിനായില്ല. അനുകൂല സാഹചര്യം മുതലെടുക്കാൻ സാധിക്കാത്തത് നേതൃത്വത്തിന്‍റെ വീഴ്ചയാണ്. വർഗീയതയെ കൈകാര്യം ചെയ്യുന്നതിലും നേരിടുന്നതിലും കോൺഗ്രസിന് വീഴ്ച പറ്റിയിട്ടുണ്ട്. വർഗീയ കക്ഷികളുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ വിവാദങ്ങൾ രാഷ്ട്രീയകാര്യ സമിതിയിൽ ഉന്നയിക്കും. താഴേത്തട്ടിൽ കമ്മറ്റികൾ ശക്തമാകണമെന്നും പി ജെ കുര്യന്‍ പറഞ്ഞു.