പാലായിൽ എൻ.സി.പി തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പൻ
തനിക്ക് കിട്ടിയ ഭൂരിപക്ഷം തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ചില്ല
പാലാ നിയമസഭ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചക്കില്ലെന്ന് ആവർത്തിച്ച് മാണി സി. കാപ്പൻ. സിറ്റിങ് സീറ്റായ പാലായിൽ എൻ.സി.പി തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പൻ പറഞ്ഞു.
തനിക്ക് കിട്ടിയ ഭൂരിപക്ഷം തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ചില്ല. ഇപ്പോഴത്തെ സൂചനകൾ ജോസ് കെ മാണിക്ക് അനുകൂലമല്ലെന്നും കാപ്പൻ പറഞ്ഞു.
എന്‍.സി.പിയില്‍ വോട്ട് ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും കാപ്പന് പറഞ്ഞു. പാലായില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞു. ഭൂരിപക്ഷം എന്‍.സി.പിക്കാണ്. പാലാ നിയോജകമണ്ഡലത്തില്‍ എന്‍.സി.പിയോട് കാണിച്ചത് അനീതിയാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. എല്‍.ഡി.എഫിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് പാലാ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ വിജയം. പക്ഷെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കിട്ടിയ മേല്‍ക്കൈ ഈ തെരഞ്ഞെടുപ്പില്‍ കിട്ടിയില്ലെന്നും കാപ്പന് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്നു മണിക്കൂറുകൾക്കകം പാലാ നിയമസഭാ സീറ്റ് സംബന്ധിച്ചു അവകാശവാദങ്ങൾ നിരന്നു. പാർട്ടി കരുത്തുകാട്ടിയതിന് പിന്നാലെ ജോസ് കെ. മണിയുടെ പ്രതികരണം എത്തി . നിയമസഭ തെരെഞ്ഞെടുപ്പിൽ അർഹിക്കുന്ന പ്രാതിനിധ്യം കേരള കോൺഗ്രസിന് ലഭിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി കരുത്തു തെളിയിച്ചു.
ജോസ് കെ. മാണിയുടെ വരവ് പാലായ്ക്ക് പുറത്തു ഗുണമുണ്ടാക്കിയെങ്കിലും മിന്നും പ്രകടനം ഒന്നും പാലായിൽ ഉണ്ടായില്ലെന്ന് മാണി സി കാപ്പൻ തുറന്നടിച്ചു . തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് വേണ്ടി കോട്ടയത്തു എൻ.സി.പി അവഗണന നേരിട്ടുവെന്നും കാപ്പൻ പറഞ്ഞു.