താഴെ തട്ടിലിറങ്ങി പ്രവർത്തിക്കണം: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് എം കെ മുനീര്‍
കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ടത് ക്ഷീണമായോ എന്നതും പരിശോധിക്കണമെന്ന് മുനീർ

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിനെതിരെ വിമർശനവുമായി പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ. മുകൾ തട്ടിൽ മാത്രം ഇരുന്നു പ്രവർത്തിച്ചാൽ പോര, കോൺഗ്രസ് താഴെ തട്ടിലിറങ്ങി പ്രവർത്തിക്കണമെന്ന് എം കെ മുനീർ പറഞ്ഞു.
ഇപ്പോൾ ചർച്ച ചെയ്തില്ലെങ്കിൽ ജീവൻ പോയിട്ടാകും ചർച്ച ചെയ്യുക. കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ടത് ക്ഷീണമായോ എന്നതും പരിശോധിക്കണമെന്ന് മുനീർ പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവി കോൺഗ്രസ് ഗൗരവമായി പരിശോധിക്കണമെന്ന് ഇന്നലെ പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു. വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്ക് തെരഞ്ഞെടുപ്പിന്റെ തലേന്ന് വരെ ചർച്ചയായത് തിരിച്ചടിയായെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന്റെ കോട്ടകൾ നിലനിർത്താനായെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.