LiveTV

Live

Kerala

തദ്ദേശ വിജയത്തിന്‍റെ ആത്മവിശ്വാസത്തിൽ ഇടത് ക്യാമ്പ്: നൂറ് ദിന പദ്ധതി പ്രഖ്യാപനം ഉടന്‍

തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പദ്ധതികള്‍ മുഖ്യമന്ത്രി അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ഏറ്റവും പ്രതികൂല സാഹചര്യത്തിലുണ്ടായ വിജയം വലിയ ഊര്‍ജമാണ് മുന്നണി നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്.

തദ്ദേശ വിജയത്തിന്‍റെ ആത്മവിശ്വാസത്തിൽ ഇടത് ക്യാമ്പ്: നൂറ് ദിന പദ്ധതി പ്രഖ്യാപനം ഉടന്‍

തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പിച്ച വിജയത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഇടത് മുന്നണി ആരംഭിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പദ്ധതികള്‍ മുഖ്യമന്ത്രി അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ഏറ്റവും പ്രതികൂല സാഹചര്യത്തിലുണ്ടായ വിജയം വലിയ ഊര്‍ജമാണ് മുന്നണി നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം സംസ്ഥാനത്ത് ഇടത് തരംഗമുണ്ടെന്ന സൂചനയാണ് നല്‍കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൂടെ നിന്ന ജില്ലകളെ കൂടെ നിര്‍ത്തിയതിനൊപ്പം യുഡിഎഫിന്‍റെ ശക്തികേന്ദ്രങ്ങളില്‍ കടന്ന് കയറി ചെങ്കൊടി പാറിച്ചതും ഇടത് മുന്നണിക്ക് വലിയ നേട്ടമായി. ജോസ് കെ മാണിയുടെ വരവിനൊപ്പം എല്ലാ ജനവിഭാഗവും കൂടെ നിന്നുവെന്ന വിലയിരുത്തലും മുന്നണിക്കുണ്ട്.

വന്‍ വിജയത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങളിലേക്ക് ഇടത് മുന്നണിയും സര്‍ക്കാരും കടന്നിട്ടുണ്ട്. അടുത്ത നൂറ് ദിന പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കും. കേന്ദ്രസര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കുമെതിരെ പ്രതിരോധം ശക്തമാക്കാനും വിജയം ഇടത് മുന്നണിക്ക് ബലം നല്‍കും.