LiveTV

Live

Kerala

കൊച്ചി കോർപ്പറേഷനിൽ ഭരണം ഉറപ്പിച്ച് ഇടതുപക്ഷം

10 വര്‍ഷത്തിന് ശേഷം കൊച്ചി കോര്‍പ്പറേഷന്‍ ഇടതുപക്ഷം ഭരിക്കുമെന്ന് ഏകദേശം തീരുമാനമായിരിക്കുകയാണ്

കൊച്ചി കോർപ്പറേഷനിൽ ഭരണം ഉറപ്പിച്ച്  ഇടതുപക്ഷം

കൊച്ചി കോർപ്പറേഷനിൽ ഭരണം ഉറപ്പിച്ച് ഇടതുപക്ഷം. എല്‍.ഡി.എഫിന് പിന്തുണ നൽകുമെന്ന് സൂചന നൽകി ലീഗ് വിമതൻ ടി.കെ അഷറഫ് രംഗത്ത്. ഭൂരിപക്ഷം നേടിയ മുന്നണിയെ അംഗീകരിക്കുന്നുവെന്നും പിന്തുണക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്. തീരുമാനം വൈകിട്ട് പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

മെട്രോ നഗരത്തിന്‍റെ വികസന കുതിപ്പിനും മട്ടാഞ്ചേരിയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുമാണ് തന്‍റെ മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.

ജനവിധി അംഗീകരിക്കുന്നതും കൂടിയാണ് തന്‍റെ തീരുമാനമെന്നും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രഖ്യാപനം ഉണ്ടാവുമെന്നും അദ്ദേഹം മീഡിയാവണിനോട് പറഞ്ഞു. 10 വര്‍ഷത്തിന് ശേഷം കൊച്ചി കോര്‍പ്പറേഷന്‍ ഇടതുപക്ഷം ഭരിക്കുമെന്ന് ഏകദേശം തീരുമാനമായിരിക്കുകയാണ്.