കോൺഗ്രസിന് നേതൃപരമായ വീഴ്ച്ചകൾ ഉണ്ടായെന്ന് കെ.സുധാകരൻ എം.പി
ജോസ് വിഭാഗത്തെ പിണക്കി വിട്ടത് തെറ്റായി പോയി. ഹൈക്കമാന്റിന് തന്റെ അതൃപ്തി അറിയിക്കും

തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേതൃപരമായ വീഴ്ച്ചകൾ ഉണ്ടായെന്ന് കെ.സുധാകരൻ എം.പി. ജോസ് വിഭാഗത്തെ പിണക്കി വിട്ടത് തെറ്റായി പോയി. ഹൈക്കമാന്റിന് തന്റെ അതൃപ്തി അറിയിക്കും. നേതൃരംഗത്ത് ഗുണപരമായ മാറ്റം ഉണ്ടാകാതെ കോൺഗ്രസ് രക്ഷപ്പെടില്ല. ഈ പോക്ക് പോയാൽ യു.ഡി.എഫ് അടുത്ത തെരഞ്ഞെടുപ്പിൽ രക്ഷപ്പെടില്ലെന്നും സുധാകരൻ.