കോണ്‍ഗ്രസ് വിമതരുടെ പിന്തുണ: പട്ടാമ്പി എല്‍ഡിഎഫ് ഭരിക്കും
സ്വതന്ത്രരുടെ പിന്തുണയോടെ വർക്കല നഗരസഭയും ഇടതുമുന്നണി ഭരിക്കും.
പട്ടാമ്പി നഗരസഭയിൽ എൽഡിഎഫിന് പിന്തുണ നൽകുമെന്ന് കോൺഗ്രസ് വിമത സംഘടനയായ വി ഫോർ പട്ടാമ്പി. യു.ഡി.എഫിന്റെ പരാജയത്തിന് കാരണം ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് സി.പി. മുഹമ്മദ് എന്നിവരാണെന്ന് വി ഫോർ പാട്ടാമ്പി നേതാവ് ടി.പി ഷാജി പറഞ്ഞു. സ്വതന്ത്രരുടെ പിന്തുണയോടെ വർക്കല നഗരസഭയും ഇടതുമുന്നണി ഭരിക്കും.
പട്ടാമ്പിയില്‍ 11 സീറ്റ് യുഡിഎഫിനും 10 സീറ്റ് എല്‍ഡിഎഫിനും ലഭിച്ചു. 6 സീറ്റ് ലഭിച്ച വി ഫോർ പട്ടാമ്പി എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചത്.
തിരുവനന്തപുരം ജില്ലയിലെ വർക്കല നഗരസഭ ഭരണവും എല്‍ഡിഎഫ് ഉറപ്പിച്ചു. രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികൾ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. സ്വതന്ത്രരുടെ പിന്തുണയോടെ 14 സീറ്റുകളുമായാണ് എല്‍ഡിഎഫ് വർക്കല നഗരസഭ ഭരിക്കുക. ബി.ജെ.പിക്ക് 11 ഉം യുഡിഎഫിന് ഏഴും സീറ്റുകളാണ് വർക്കല നഗരസഭയിലുള്ളത്.