LiveTV

Live

Kerala

രോഗിയെ പുഴുവരിച്ച സംഭവം: 84 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് കുടുംബം

ഉപഭോക്തൃ കോടതിയിൽ അനിൽ കുമാറിന്റെ കുടുംബം സര്‍ക്കാരിനെതിരെ കേസ് ഫയൽ ചെയ്തു.

രോഗിയെ പുഴുവരിച്ച സംഭവം: 84 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് കുടുംബം

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം. ഇത് സംബന്ധിച്ച് ഉപഭോക്തൃ കോടതിയിൽ അനിൽ കുമാറിന്റെ കുടുംബം സര്‍ക്കാരിനെതിരെ കേസ് ഫയൽ ചെയ്തു. 84 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് നോഡല്‍ ഓഫിസറായിരുന്ന ഡോ.അരുണ, ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മദ് എന്നിവരെ എതിർ കക്ഷികളാക്കിയാണ് കേസ് നൽകിയിരിക്കുന്നത്. ചികിത്സ നൽകാൻ ഉത്തരവാദിത്തപ്പെട്ടവർ നൽകിയില്ല, രോഗിയുടെ ആരോഗ്യ സ്ഥിതി മോശമായിട്ടും മികച്ച ചികിത്സയും പരിചരണവും നിഷേധിച്ചു തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിൽ പറഞ്ഞിട്ടുള്ളത്.

വീണ് പരിക്കേറ്റ അനിൽ കുമാറിന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിച്ചപ്പോൾ മുറിവിൽ പുഴുവരിച്ച നിലയിലായിരുന്നു. സംഭവത്തിൽ ഡോ.അരുണയെ സസ്പെന്‍ഡ് ചെയ്തെങ്കിലും നടപടിക്കെതിരെ ഡോക്ടര്‍മാര്‍ സമരം ചെയ്തതോടെ സസ്പെന്‍ഷൻ പിൻവലിക്കുകയായിരുന്നു.