കോഴിക്കോട് മുക്കത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജി.പിയുടെ മേല്‍ക്കമ്മറ്റിയില്‍ നിന്നും ബൂത്ത് കമ്മറ്റയിലേക്ക് ഫണ്ട് വിതരണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്

കോഴിക്കോട് മുക്കത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; തിരുവമ്പാടി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് കോഴഞ്ചേരി മോഹനന് കുത്തേറ്റു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജി.പിയുടെ മേല്‍ക്കമ്മറ്റിയില്‍ നിന്നും ബൂത്ത് കമ്മറ്റയിലേക്ക് ഫണ്ട് വിതരണമുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മോഹനന് ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു. ആ ബൂത്തിലേക്ക് വരേണ്ട ഫണ്ട് വന്നില്ല. അതിനെ കുറിച്ച് ചോദ്യം ചെയ്തതപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ കുത്തുകയായിരുന്നുവെന്നാണ് മോഹനന് പറയുന്നത്. രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ മോഹനന് മുക്കം പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.