LiveTV

Live

Kerala

പ്രതിപക്ഷം പ്രചരിപ്പിച്ച വ്യാജ വാർത്തകൾക്കുള്ള മറുപടിയാകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് വിജയരാഘവന്‍

നല്ല നിലയിൽ തന്നെ ഇടതുപക്ഷത്തിന് അംഗീകാരം ലഭിക്കും

പ്രതിപക്ഷം പ്രചരിപ്പിച്ച വ്യാജ വാർത്തകൾക്കുള്ള മറുപടിയാകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് വിജയരാഘവന്‍

പ്രതിപക്ഷം പ്രചരിപ്പിച്ച വ്യാജ വാർത്തകൾക്കുള്ള മറുപടിയാകും തദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയ രാഘവൻ.

നല്ല നിലയിൽ തന്നെ ഇടതുപക്ഷത്തിന് അംഗീകാരം ലഭിക്കും. തിരുവനന്തപുരം കോർപറേഷനിൽ ഏറ്റവും മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ജനകീയ അംഗീകാരം കിട്ടുന്ന ഒരു തെരഞ്ഞെടുപ്പായിരിക്കും ഇത്. സര്‍ക്കാരിനെതിരായും മുഖ്യമന്ത്രിക്കെതിരായും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടാണ് പ്രതിപക്ഷം ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനങ്ങള്‍ ഇത് അംഗീകരിക്കില്ലായെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തും. എല്ലാ കോര്‍പ്പറേഷനിലും ഇടതു മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.